Wednesday, April 4, 2012

ഒരു നരക രാത്രി........(പിന്നെ ജലാലുദ്ദീന്‍ റൂമിയുടെ കവിതയുടെ വിവര്‍ത്തനവും )


അശാന്തമാം നഗരം,
ഉഷ്ണമേ ഉഷ്ണം,
കൊതുകുകളുടെ സമ്മേളനം,
പ്രയോജനമില്ലാത്ത പുതപ്പ്,
ഉറക്കം നഷ്ടമായ,
ഒരു രാത്രി കൂടി,
അധികാരി വര്‍ഗം ഇനിയുമിനിയും,
നീണാള്‍ വാഴട്ടെ.......




കവിത(എന്നു വേണമെങ്കില്‍ വിളിക്കാം)





മഹാനായ കവി ജലാലുദ്ദീന്‍ റൂമി 
ഉറക്കം നഷ്ടമായ രാത്രികളെ പറ്റി പറഞ്ഞതെന്താണെന്നറിയുമോ



പേര്‍ഷ്യനാണ്................മലയാളമാക്കാനായൊരു ശ്രമം മാത്രം 
(പേര്‍ഷ്യന്‍ ആംഗലത്തിലാക്കി എനിക്കയച്ചു തന്ന എന്റെ സുഹൃത്ത് ജിഫ്രീന് ഒരായിരം നന്ദി)









بحمد اله که خلقان جمله خفتند---و من بر خالقم برکار امشبزهی کرو فر و اقبال بیدار---که حق بیدار و من بیدار امشباگر چشمم بخسپد تا سحرگر---زچشم خود شوم بیزار امشب



അല്ലാഹുവിന് നന്ദി
സുഖസുഷുപ്തിയിലാണ് ലോകം
ഏകനാമെന്‍ സൃഷ്ടാവിനെപ്പോലെ
ഞാനും ഏകനായ്ത്തീര്‍ന്നിരിക്കുന്നു.
സ്വര്‍ഗത്തിന്നുടമസ്ഥന്ന് നന്ദി
ഐശ്വര്യമാമീ രാത്രിയെ വിധിച്ചതിന്ന്
ദൂരസ്ഥമാം സത്യം ഉണര്‍ന്നിരിക്കുന്നു
ഈ രാത്രി എന്റേത് മാത്രമാണ്.
അടക്കില്ല ഞാനെന്‍ മിഴികളെ
അടയാനവകള്‍ വെമ്പല്‍ കൊണ്ടാലും ശരി


..............................................



امشب شب من بسی ضعیف و زار است---امشب شب پرداختی اسرار است



ഇന്നത്തെ രാത്രി,
ക്ലേശങ്ങളും, ദുഖവും നിറഞ്ഞതാണ്
രാത്രിക്കൊരിക്കലും മാറ്റമില്ല
ദുഖങ്ങള്‍ അയവിറക്കാനുള്ളതാണവ
...............................................


شب گردم گرد شهر چون باد چون آب---از گشتن گرد شهر کس ناید خواب



ഈ രാത്രിയില്‍ 
നഗരത്തിലുടെ ഞാനലഞ്ഞു
വെള്ളത്തെപ്പോലെ കാറ്റിനെപ്പോലെയും
നഗരവാസികള്‍ക്ക് ഉറക്കമില്ല
അവിടേക്കുമിവിടേക്കുവര്‍ വെറുതേ
ചുറ്റിത്തിരിയുന്നതെന്തിനാണവോ?
.........................................................



گر آب حیات خوشگواری ایخواب---امشب برما کار نداری ایخواب



ഓ പ്രിയപ്പെട്ട എന്റെ ഉറക്കമേ
ജീവജലം പോലെ നിന്നെ ഞാന്‍
പ്രണയിക്കുന്നെങ്കിലും
രാത്രിയില്‍ നിനെക്കെന്നോട്
ഒന്നുമേ സല്ലപിക്കാനില്ല സത്യം
................................................



صد شب خفتی حاصل آن دیدی---از بهر خدا امشب تا روز مخسب


ഉറക്കമേ,
നൂറ്റിക്കണക്കാം രാത്രികള്‍
നീയെനിക്കൊപ്പം വസിച്ചിരുന്നു
ഫലമെല്ലാമൊന്നു തന്നെ
അല്ലാഹുവിന്‍ ധ്യാനത്തിനായ്
ഇനി എല്ലാ രാത്രികളിലും
നീ ഉണര്‍ന്നിരിക്കൂ
.........................................................



با یار بچرخم و بدل میگویم---یارب که کلید صبح گم بادا امشب



ഹേ എന്റെ അല്ലാഹ്

പ്രണയിനിക്കൊപ്പം രസിച്ചിരുന്നു ഞാന്‍

ദുഖാര്‍ത്തമാം ഹൃദയം  എന്നോട് ചൊല്ലി

നഷ്ടപ്പെട്ട നിന്‍ രാത്രികള്‍ക്കായ് 
എടുക്കൂ നീ തിരിച്ചറിവിന്റെ താക്കോല്‍
..........................................






2 comments:

  1. അസ്സലാമു അലൈക്കും മുബാറക്,
    നല്ല ഉദ്ദ്യമം. പക്ഷെ ഫോണ്ട് ശരിയല്ലാത്തതിനാല്‍ സുഖകരമായി വായിക്കുവാന്‍ കഴിഞ്ഞില്ല.
    ഫോണ്ട് ശരിയാക്കിയാല്‍ നന്നായിരുന്നു. കൂടുതല്‍ വിവര്‍ത്തനങ്ങള്‍ നടക്കട്ടെ...
    നല്ല കവിത.. രാത്രിയും ഉറക്കവും..നല്ല ചിന്തകള്‍ ഉണരേണ്ട കവിത.
    ആശംസകള്‍ നേരുന്നു...

    www.ettavattam.blogspot.com

    ReplyDelete
  2. വിവര്‍ത്തന കവിത നന്നായിരുന്നു. ഇത്തരം ശ്രമങ്ങളെ അഭിനന്ദിക്കാതെ വയ്യ.

    ReplyDelete