ദിനേശ്
വര്‍ക്കലയില്‍ ശിവദാസെന്ന നിരപരാധിയായ മനുഷ്യനെ, ഡി.എച്ച്.ആര്‍.എം (ദളിത് ഹ്യൂമന്‍ റൈറ്റ്സ് മൂവ്മെന്റ്) പ്രവര്‍ത്തകര്‍ ജനങ്ങളില്‍ ഭീതിയുണര്‍ത്തി ശ്രദ്ധയാകര്‍ഷിച്ച്, അവരുടെ സംഘടന വളര്‍ത്താന്‍ നിഷ്ഠൂരമായി കൊല ചെയ്തുവെന്ന വാര്‍ത്ത, ഭരണകൂടവും പോലീസും മാധ്യമങ്ങളും ഭരണപ്രതിപക്ഷ ഭേദമെന്യേ എല്ലാ രാഷ്ട്രീയ കക്ഷികളും ഒരുമിച്ച് ആവര്‍ത്തിച്ചപ്പോള്‍ അതിലൊരു അയുക്തികതയും തോന്നാതെ തൊണ്ടതൊടാതെ വിഴുങ്ങി അംഗീകരിച്ചു കൊടുത്തവരാണ് കേരളീയസമൂഹം.
ഇന്ത്യയുടെ ഇതരഭാഗങ്ങളില്‍ ആദിവാസികളും ദലിതരും അതിജീവനത്തിനായി ഭീകരതയിലേയ്ക്ക് തിരിഞ്ഞിരിക്കുന്നുവെന്ന പശ്ചാത്തലത്തില്‍, കേരളത്തിലെ ദലിതരെ അതേ ആരോപണങ്ങളുന്നയിച്ച് അമര്‍ച്ച ചെയ്യുകയായിരുന്നു ഭരണകൂടമെന്ന് അതേക്കുറിച്ച് അന്വേഷിച്ച ബി.ആര്‍.പി ഭാസ്ക്കറുള്‍പ്പെടെയുള്ള മനുഷ്യാവകാശ പ്രവര്‍ത്തകര്‍ കണ്ടെത്തിയിരുന്നു. സ്വന്തം സമുദായാംഗങ്ങളെ മദ്യത്തില്‍ നിന്നും മയക്കുമരുന്നില്‍ നിന്നും രാഷ്ട്രീയ കക്ഷികളുടെ മൃഗീയചൂഷണത്തില്‍ നിന്നും രക്ഷിക്കാനും അവരില്‍ അവകാശബോധം ഉണര്‍ത്താനും കൊലപാതകക്കേസിലെ തങ്ങളുടെ നിരപരാധിത്വം പൊതുസമൂഹത്തോട് വിളിച്ചു പറയാനുമായി അവര്‍ 'നാട്ടുവിശേഷം' എന്ന പേരില്‍ ഒരു മുഖപത്രം പ്രസിദ്ധീകരിച്ചിരുന്നു. ഡി.എച്ച്.ആര്‍.എമ്മിന്റെ പ്രവര്‍ത്തകര്‍ ടി വാരിക പ്രചരിപ്പിക്കാനും വിതരണം ചെയ്യാനും ശ്രമിച്ചപ്പോള്‍ ഭീകരവാദം പ്രചരിപ്പിക്കാനനുവദിക്കില്ല എന്നു പറഞ്ഞുകൊണ്ട് അവരെ പോലീസ് വീണ്ടും മര്‍ദ്ദിക്കുകയും കേസെടുക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.
"ഒരു മുസല്‍മാനെ നാം മേത്തനെന്നേ വിളിക്കാവു... ഒരു ക്രിസ്ത്യാനിയെ സായിപ്പെന്നും... ഭാരതം ഒരു ഹിന്ദു രാഷ്ട്രമാക്കുകയാണ് നമ്മുടെ ലക്ഷ്യം. എവിടെ ആയിരുന്നാലും ക്രിസ്ത്യാനിയേയും മുസല്‍ നേയും അകറ്റി നിറുത്തണം. ഒറ്റപ്പെടുത്തണം. കൈയ്യില്‍ കിട്ടുന്ന സന്ദര്‍ഭങ്ങളിലെല്ലാം അവരുടെ മത വികാരത്തെ അക്രമിച്ചു കൊണ്ടിരിക്കണം. അവര്‍ നമ്മുടെ ശത്രുക്കളാണ്. നമ്മള്‍ ഹിന്ദുധര്‍മം പാലിക്കണം. ധര്‍മം നടപ്പില്‍ വരുത്താന്‍ നാം ഭഗവാന്‍ കൃഷ്ണനെപ്പോലെ ആയുധമെടുക്കണം."
ഞരമ്പ് വലിഞ്ഞ് മുറുകുന്ന സുദീര്‍ഘമായ മുഖ്യശിക്ഷകന്‍റെ പ്രസംഗം എന്‍റെ തലക്കുപിടിച്ചു. ഓരോ ജില്ല യില്‍ നിന്നുമുള്ള 15 പേരടങ്ങുന്ന പ്രതിനിധികള്‍ ഉണ്ടവിടെ.
കൊല്ലം ജില്ലയില്‍ ഉമയനല്ലൂര്‍, ഇരവിപുരം, പാലവിള വീട്ടില്‍ ദിനേശനെന്ന ഇരുപത്തിയേഴുകാരന്‍ 1999-ല്‍ ശാസ്താംകോട്ട ക്ഷേത്രത്തിനടുത്ത സ്കൂളില്‍ വച്ച് ഏഴ് ദിവസമായി നടത്തപ്പെട്ട ഐ.റ്റി.സി ക്യാമ്പിലെ അനുഭവം വിവരിക്കുകയാണ്:
ഒരാള്‍ സ്വയം സേവകനാകാന്‍ ദിവസം ഒരു മണിക്കൂറെങ്കിലും പ്രവര്‍ത്തനത്തിനായി മാറ്റി വെക്കണം. അങ്ങനെ ആര്‍.എസ്സ്.എസ്സ് പ്രവര്‍ത്തനം കൃത്യമായി പാലിച്ചു കൊണ്ട് ഉമയനല്ലൂര്‍ ബാല സുബ്രമണ്യ ക്ഷേത്ര മൈതാനത്തില്‍ നടത്തുന്ന പരിശീലനത്തിന് ചേരുവാന്‍ അവസരം കിട്ടി. ഈ പരീശീലനം
ഐ.റ്റി.സി പ്രവേശനത്തിനുള്ള മാനദണ്ഡമാണ്. ഷേണായി ചേട്ടന്‍ എന്നു വിളിക്കുന്ന ദീപുവാണ് പരിശീലകന്‍. അദ്ദേഹം ഞങ്ങളുടെ ശാഖയുടെ മുഖ്യശിക്ഷക് കൂടിയാണ്.
ഷേണായി ചേട്ടന്‍ പഠിപ്പിക്കുന്ന മെയ് വഴക്ക അഭ്യാസം വിജ യകരമായി പൂര്‍ത്തീകരിച്ചാണ് ദിനേശ് ഈ ക്യാമ്പിലെത്തിയത്. ഇവിടെയാണ് 'ദണ്ഡ'എന്ന മുളവടി
ആയുധത്തിന്‍റെ പ്രായോഗിക പരിശീലനം. ഈ വടികള്‍ മണിപ്പൂര്‍, നാഗ്പ്പൂര്‍,മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ നിന്നും കൊണ്ടു വരുന്നതാണെന്ന് ഷേണായി ചേട്ടന്‍ പലപ്പോഴും പറഞ്ഞു തന്നിട്ടുണ്ട്. മാത്രമല്ല ഇവ ദണ്ഡാക്കി മാറ്റുന്ന വിധവും വിവരിച്ചു തന്നിട്ടുണ്ട്. ദിനേശന്‍ തുടരുന്നു. "ആദ്യം മുള പുഴുങ്ങിയെടുക്കും. ഉള്‍വശം പൊള്ളയായ ഇരുമ്പ് പൈപ്പിലൂടെ മുളവടി പുറത്തേ ക്ക് ഉരുട്ടിയെടുക്കുന്നു. ഇങ്ങനെയാണ് ഒരോ ദണ്ഡയും റെഡിയാക്കുന്നത്".
ഓരോ ആര്‍.എസ്സ്.എസ്സ് ശാഖകളിലും ഒട്ടനവധി ദണ്ഡകള്‍ കാണും. സര്‍ക്കാര്‍ ആര്‍.എസ്സ്.എസ്സിന് അംഗീകരിച്ചു കൊടുത്ത ആയുധമാണത്.
"അതുകൊണ്ട് ഞാന്‍ ദണ്ഡ വായുവില്‍ ചുഴറ്റി അഭ്യാസം കാണിക്കേണ്ട വ്യഗ്രതയിലായിരുന്നു," ദിനേശ് തുടരു ന്നു. "എന്നാല്‍ അഭ്യാസമല്ല ആദ്യം ഞങ്ങളെ പഠിപ്പിച്ചത്, മുന്നില്‍ വരുന്ന ശത്രുവിന്‍റെ ഏതെല്ലാം ശരീര ഭാഗങ്ങളില്‍ മര്‍ദ്ദിക്കണം എന്നുള്ള ക്ലാസ്സായിരുന്നു. അത് ഇത്തരത്തിലായിരുന്നു.
മനുഷ്യ ശരീരത്തിലെ ചെന്നി ഭാഗത്ത് ദണ്ഡ പ്രയോഗിച്ചാല്‍ 'ശിരോമര്‍' എന്നു പറയും. ആര്‍.എസ്സ്.എസ്സുകാരുടെ കോഡ് ഭാഷയാണിത്. കാല്‍മുട്ടിലടിച്ചാല്‍'അധോമറും'
നെഞ്ചത്ത്
ദണ്ഡയുടെ അഗ്രം കൊണ്ട് ആഞ്ഞു കുത്തിയാല്‍ 'സൂര്യ ചക്രയും' ആണ്.
തോള് എല്ലില്‍ കരാട്ടെ രീതിയില്‍ ഇടിച്ചാല്‍ 'മുഷ്ടി പ്രഹര്' എന്നാണ് പറയുന്നത്. ഇത് മൂക്കില്‍ 'നാസ്യ പ്രഹരും' ലിംഗ ഭാഗത്ത് 'വൃഷ്ണ പ്രഹരും' ആയി മാറും ".
ഐ.റ്റി.സി ക്യാമ്പില്‍ ഇത് പഠിപ്പിക്കുന്ന അദ്ധ്യാപകന്‍ ഇതിന്‍റെ ഉപയോഗത്തെക്കുറിച്ച് വിവരിക്കുന്നു. നി ങ്ങള്‍ ശത്രുവിനെ അക്രമിക്കാന്‍ പോകുമ്പോള്‍ നിങ്ങളുടെ മുഖ്യ ശിക്ഷക് ഈ കോഡ് ഭാഷ മാത്രമേ ഉപയോഗിക്കൂ. അതിനാല്‍ നിങ്ങള്‍ക്ക് ശത്രുവിനെ നിഷ്പ്രയാസം കീഴ്പ്പെടുത്തുവാന്‍ പറ്റും. ആക്രമിക്കാന്‍ പോകുന്ന ശത്രുവിന് യാതൊരു മുന്നറിയിപ്പും കിട്ടുകയില്ല.
ശത്രുവിന്‍റെ കൂടെ നില്ക്കുന്ന മറ്റുള്ളവര്‍ അറിയുക പോലുമില്ല.
ഐ.റ്റി.സി ക്യാമ്പ് കഴിഞ്ഞാല്‍ ക്യാമ്പ് അംഗങ്ങള്‍ക്ക് ആര്‍.എസ്സ്.എസ്സില്‍ ഒരു പ്രത്യേക സ്ഥാനം നല്‍കുക പതി വാണ്. ഇതിനെ 'ഗടനായക് 'എന്നാണ് പറയുന്നത്. ഓരോ ദിക്കിനെ അടിസ്ഥാനമാക്കിയാണ് 'ഗട'കളെ വേര്‍തിരിക്കുന്നത്. അത്'പഴശ്ശിരാജ ഗട', 'ശ്രീ രാമഗട', 'വേലുത്തമ്പി ഗട', 'പരശ്ശുരാമഗട' എന്നിങ്ങനെ വേര്‍തിരിച്ചിരിക്കുന്നു.
ദിനേശ് പറയുന്നു- പടനിലം മുതല്‍ കാഞ്ഞാംതലവരെയുള്ള മേഖലയെ പറയുന്നത്'പരശ്ശുരാമ ഗട' എന്നാണ്. ഈ ഗടനായകന്‍റെ പ്രവര്‍ത്തനം എല്ലാ ശാഖകളിലും റിപ്പോര്‍ട്ടുകള്‍ എത്തിക്കുക എന്നതാണ്.
അച്ഛന്‍ യശോധരന്‍ കൂലി വേലക്കാരനാണ്. പട്ടിണിയില്ലാത്ത ചുറ്റുപാടിലാണ് ദിനേശന്‍റെ ബാല്യം. അമ്മ അം ബിക ഇരവിപുരം പടിപ്പുര കാവില്‍ കശുവണ്ടി ഫാക്ടറിയിലെ തൊഴിലാളിയാണ്.
ദിലീപ് എന്ന സഹോദരന്‍ ഉണ്ട്. പഠനം ആദ്യം കാണിച്ചേരിയില്‍ എല്‍.പി. സ്കൂളില്‍. അവിടെ നിന്നും ഇരവിപുരം തട്ടാമല ഗവണ്‍മെന്‍റ് വെക്കേഷണല്‍ ഹയര്‍സെക്കന്‍റെറി സ്കൂളില്‍ പത്താം
ക്ലാസ്സ് വരെ പഠനം. ദിനേശ് തുടരുന്നു: ബാല സുബ്രഹ്മണ്യ ക്ഷേത്രത്തിന്‍റെ ഗ്രൌണ്ട് വഴിയാണ് ഞാന്‍ സ്കൂളില്‍ പോയിവരുന്നത്. വൈകുന്നേര സമയങ്ങളില്‍ ക്ഷേത്ര ഗ്രൌണ്ടില്‍ ആര്‍.എസ്സ്.എസ്സ് ശാഖ പ്രവര്‍ത്തിക്കുന്നുണ്ടാകും.
"നമസ്ക്കരിപ്പൂ ഭാരതമങ്ങേ സ്മരണയിയാനന്ദം (sic)
നമസ്ക്കരിപ്പൂ കേശവ ഭാരതഭാഗ്യ വിധാതാവേ"
എന്ന ഗണഗീതം കേള്‍ക്കുന്നുണ്ടാകും. അപ്പോള്‍ ഞാന്‍ കാണുന്നത് ശാഖാംഗങ്ങള്‍ വെള്ള ഷര്‍ട്ടും കാക്കി നിക്കറു മിട്ട് നിരനിരയായി നില്‍ക്കുന്നതാണ്. ആര്‍.എസ്.എസ്സിന്‍റെ വേഷത്തെക്കാളും പാട്ടിനെക്കാളും എന്നെ ആകര്‍ഷിച്ചത് വൈകുന്നേരങ്ങളില്‍ അരങ്ങേറുന്ന 'കബഡി' കളിയാണ്. ഞാനൊരു കബഡികളി പ്രേമിയാണ്. സ്കൂളില്‍ പഠിക്കുമ്പോള്‍ ഒട്ടു മിക്ക കായിക പ്രകടനങ്ങളിലും പങ്കെടുക്കാറുണ്ട്. ഞാന്‍ ആര്‍.എസ്സ്.എസ്സ് ശാഖാംഗങ്ങളോടൊപ്പം സ്ഥിരമായി കബഡി കളിച്ചു
തുടങ്ങി. അവിടെ വച്ചാണ് 'ഷേണായി ചേട്ടന്‍' എന്ന് ശാഖാംഗങ്ങള്‍ വിളിക്കുന്ന മുഖ്യശിക്ഷക് ശാഖയില്‍ പ്രവര്‍ത്തിക്കാന്‍ ആവശ്യപ്പെട്ടത്.
നമ്മള്‍ക്ക് എന്തെങ്കിലും പ്രശ്നമുണ്ടായാല്‍ ശാഖാംഗങ്ങള്‍ നോക്കിക്കൊള്ളും എന്നുള്ളതുകൊണ്ട് ഞാന്‍ അഹങ്കാരത്തോടെയാണ് ശാഖയില്‍ പോയിത്തുടങ്ങിയത്. എനിക്കന്ന് പ്രായം 13വയസ്സ്.
ആര്‍.എസ്സ്.എസ്സ് ശാഖയില്‍ ഓരോ വര്‍ഷവും നടക്കുന്ന പ്രധാന ചടങ്ങുകളില്‍ ഞാന്‍ സജീവ പ്രവര്‍ത്തകനാണ്. അത് കര്‍ക്കിടക മാസത്തിലെ രാമായണ പാരായണം, ശ്രീ കൃഷ്ണജയന്തി,രക്ഷാബന്ധന്‍, ഗോപൂജ, വിഷ്ണു,വിജയദശമി എന്നിവയാണ്. വിജയദശമിക്കാണ് റൂട്ട് മാര്‍ച്ച് അതായത് ആര്‍.എസ്സ്.എസ്സ് യൂണിഫോമോടുകൂടിയ പദസഞ്ചലനം. നിരന്തരമായ ആര്‍.എസ്സ്.എസ്സ് സഹവാസം കാരണം എന്‍റെ കൂടെ പഠിച്ചിരുന്ന മറ്റു മതത്തിലെ കുട്ടികളെ വല്ലാത്ത അമര്‍ഷത്തോടും വെറുപ്പോടും കൂടിയായിരുന്നു ഞാന്‍ കണ്ടിരുന്നത്. മുസ്ലീങ്ങളെല്ലാം ഹിന്ദുരാഷ്ട്രം സ്ഥാപിക്കുന്നതിന് എതിരായി നില്‍ക്കുന്നവരാണ് എന്നാണ് എന്നെ നയിച്ചവരില്‍ നിന്നും കിട്ടിയ അറിവ്.
ഐ.റ്റി.സി ക്യാമ്പ് കഴിഞ്ഞ് വന്നതോടെ എന്‍റെ സ്വഭാവത്തില്‍ വല്ലാത്ത മാറ്റം സംഭവിച്ചിരുന്നു. ഏതൊരു മു സ്ലീമിനേയും ക്രിസ്ത്യാനിയേയും കൊല്ലാനുള്ള പക.
സ്വയം സേവകനായി കഴിഞ്ഞിരുന്ന എനിക്ക് നേതൃത്വം നല്‍കുന്ന ഏത് ചുമതലയും ഏറ്റെടുക്കുവാനുള്ള ആവേ ശമായിരുന്നു. അങ്ങനെ ഇരിക്കവേയാണ് ഉമയനല്ലൂര് തകര്‍ന്നു കിടന്ന ശാഖ വീണ്ടും സംഘടിപ്പിക്കാന്‍ രാംദാസിന്‍റെ നേതൃത്വത്തില്‍ തീരുമാനമുണ്ടായത്.
ആലുംമൂട്ടില്‍ നിലനിന്നിരുന്ന കോണ്‍ഗ്രസ്സ് കമ്മ്യൂണിസ്റ്റ് സംഘര്‍ഷം ആര്‍.എസ്സ്.എസ്സ് പ്രവര്‍ത്തകര്‍ നന്നായി മുത ലെടുത്തു. അങ്ങനെയാണ് ആലുംമൂട് ശാഖ പ്രവര്‍ത്തിക്കുവാന്‍ ശ്രമം തുടങ്ങിയത്. രാംദാസിന്‍റെ നേതൃത്വത്തില്‍ ഞങ്ങള്‍ ഒരു കൊടിമരം സംഘടിപ്പിച്ചു. അത് റോഡരികിലുള്ള ഒരു
ക്രിസ്ത്യാനിയുടെ വീടിന് മുന്‍വശത്ത് കുഴിച്ചിട്ടു. പോരാത്തതിന് അതില്‍ കൊടിയും കെട്ടി.
എങ്ങനെയെങ്കിലും സംഘര്‍ഷം നടക്കണം ഇത് മാത്രമേ എനിക്ക് ചിന്തയുള്ളു. ഒരു ക്രിസ്ത്യാനിക്കെങ്കിലും പണി കൊടുത്താല്‍ അത്രയും മനഃസുഖം കിട്ടും അതാണ് വര്‍ഗീയത കുത്തി നിറച്ച അന്നത്തെ എന്‍റെ മാനസ്സികാവസ്ഥ. ആ ക്രിസ്ത്യാനി കുടുംബം കൊടിമരം മാറ്റണം എന്നാവശ്യപ്പെട്ടിട്ടും ഞങ്ങള്‍ തയ്യാറായില്ല. അന്ന് വൈകുന്നേരം ക്രിസ്ത്യാനി കൊടിമരം നശിപ്പിച്ചു എന്ന പ്രചാരണം ചെയ്തു. ഞങ്ങള്‍ ആ പാവത്തിന്‍റെ വീട് അക്രമിക്കാന്‍ പദ്ധതിയിട്ടു.
യഥാര്‍ഥത്തില്‍ എങ്ങനെയെങ്കിലും ഹിന്ദു വികാരം ഇളക്കിവിട്ട് ശാഖ വികസിപ്പിക്കാനുള്ള രാംദാസിന്‍റെ തന്ത്രമായിരുന്നു ഇതെല്ലാം.
രാത്രിയില്‍ ഞങ്ങള്‍ ക്രിസ്ത്യാനിയുടെ വീട് വളഞ്ഞ് വാതില്‍ ചവിട്ടി തുറന്നു. ഗൃഹനാഥന്‍റെ കഴുത്തില്‍ വാള്‍ വച്ച് ഞങ്ങള്‍ ചുറ്റും കൂടിനിന്നു. ഇത് കണ്ട ആ വീട്ടിലെ സ്ത്രീകളേയും
കുട്ടികളേയും ശബ്ദമുയര്‍ത്തി കരയാന്‍ പോലും അനുവദിച്ചില്ല. ആ കുടുംബത്തിന്‍റെ ഭയം തുളുമ്പുന്ന തൊഴുതു നില്‍ക്കുന്ന ദയനീയ രൂപം ഇന്നും എന്നെ വേദനിപ്പിക്കാറുണ്ട്. രാംദാസ് ഗൃഹനാഥനെ കൊണ്ട് "ബോലോ ഭാരത് മാതാകി ജയ്" എന്ന് 41 പ്രാവശ്യം വിളിപ്പിച്ചു. ഓരോ കീജയ് വിളിയും കൃത്യമായി രാംദാസ് എണ്ണിയിരുന്നു. അതു പോലെ "ഹിന്ദുരാഷ്ട്രോം കീജയ്" എന്ന മുദ്രാവാക്യവും വിളിപ്പിച്ചിരുന്നു. കൃസ്ത്യന്‍ കുടുംബനാഥന്‍ ഇതെല്ലാം കരഞ്ഞു കൊണ്ടാണ് അനുസരിച്ചത്. പിറ്റേന്ന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കാരുടെ സഹായത്തോടെ ക്രിസ്ത്യന്‍ കുടുംബം കൊട്ടിയം പോലീസ് സ്റ്റേഷനില്‍ കേ സു കൊടുത്തു. രാംദാസിനെ പോലീസ് അറസ്റ്റു ചെയ്യുമെന്ന് ഷേണായി ചേട്ടന്‍ പറഞ്ഞു. അങ്ങനെ രാംദാസ് ഒളിവില്‍ പോയി.
കേസു കൊടുത്തതിന്‍റെ പ്രതികാരമായി ഏത് വിധേനയും ക്രിസ്ത്യന്‍ കുടുംബത്തെ അവിടെ നിന്നും ഓടിക്കണ മെന്ന് മുഖ്യശിക്ഷക് ആയ ഷേണായി ചേട്ടന്‍റെ നേതൃത്വത്തില്‍ വിശ്വഹിന്ദു പരിഷത്തിലെ ബാബുവും വിശ്വനാഥന്‍ എന്ന കുഞ്ഞുമോനും കൂടെ ഒരു പ്ലാന്‍ തയ്യാറാക്കി. മാസ്റ്റര്‍ പ്ലാന്‍ ഞങ്ങളോട് വിവരിക്കുന്നതിനുള്ള അറിയിപ്പ് കിട്ടിയതിന്‍റെ അടിസ്ഥാനത്തില്‍ ഞങ്ങള്‍ ഉമയനല്ലൂര്‍ വയലിലെത്തി. അവിടെ ആര്‍.എസ്സ്.എസ്സിന്‍റെ മണ്ഡലം കാര്യവാഹകന്‍'വൈക്കത്തോട് ബിജുവും ബി.ജെ.പി നേതാവായ 'അയോദ്ധ്യാ അനി'യും ഷാപ്പുടമ ഷാജിയും ഉണ്ടായിരുന്നു. ഇവരെ കൂടാതെ മറ്റു പ്രദേശങ്ങളിലെ മുപ്പതോളം ആര്‍.എസ്സ്.എസ്സ്-ബി.ജെ.പി പ്രവര്‍ത്തകരും.
നേതാക്കളുടെ വിശദീകരണങ്ങള്‍ക്കിടയിലാണ് ഒരു ചാക്ക് നിറയെ കമ്പി വാള്‍, വടി വാള്‍, തിരുപ്പിച്ചാത്തി, തുടങ്ങിയ മാരകായുധങ്ങളുമായി പന്നിമണ്ണിലെ രാജേന്ദ്രന്‍,ഷാജി എന്നിവരെത്തിയത്. കൂടാതെ അവര്‍ ഒരു കെട്ട് ദണ്ഡയും കൊണ്ടുവന്നിരുന്നു.
പാതിരാവായതോടെ ഞങ്ങള്‍ ക്രിസ്ത്യാനിയുടെ വാതിലില്‍ മുട്ടി വിളിച്ചു. തലേന്നത്തെ സംഭവം കാരണം അവര്‍ കതക് തുറന്നില്ല. ഞങ്ങള്‍ വീടിനു ചുറ്റും നിശബ്ദമായി നിരീക്ഷണം നടത്തി.
ദുര്‍ബലമാണെന്ന് മനസ്സിലാക്കി ഒരു വാതില്‍ ശബ്ദം പുറത്ത് കേള്‍ക്കാത്ത വിധം തള്ളിത്തുറന്നു. പിന്നെ അവിടത്തെ വീട്ടുകാരുടെ കൂട്ട നിലവിളിയായിരുന്നു. വൈക്കത്തോട് ബിജു ഗൃഹനാഥനെ അടിച്ചും വെട്ടിയും മരണാവസ്ഥയിലാക്കി.
ബഹളത്തിനിടയില്‍ നാട്ടുകാര്‍ ഉണര്‍ന്നു. ആരാടാ എന്ന ശബ്ദമുണ്ടാക്കി അവര്‍ കൂട്ടത്തോടെ വന്നു. അവരെയെല്ലാം ഞങ്ങള്‍ വാളും മറ്റ് ആയുധങ്ങളുമായി നേരിട്ടു. ഒരു കാര്യം ഉറപ്പായിരുന്നു. പോലീസ് ഞങ്ങളെ പിടികൂടാനെത്തും. ഇത് മനസ്സിലാക്കിയ നേതാക്കള്‍ ഞങ്ങളോട് ഒളിവില്‍ പോകാന്‍ നിര്‍ദേശിച്ചു. വൈക്കത്തോട് ബിജുവിന്‍റെയും കണ്ടാലറിയാവുന്ന മുപ്പതോളം ആള്‍ക്കാരുടേയും പേരിലാണ് ആ ക്രിസ്ത്യാനി കുടുംബം കേസു കൊടുത്തത്. ആര്‍.എസ്സ്.എസ്സ് നേതാക്കളുടേയും പോലീസിന്‍റെയും ഒത്തുകളിയില്‍ വൈക്കത്തോട് ബിജുവിനെ നാടകീയമായി അറസ്റ്റു ചെയ്തു.
കൂടുതല്‍ ഹിന്ദുക്കളെ അറസ്റ്റു ചെയ്യും എന്ന് സമുദായക്കാരിലേക്ക് വ്യാജ പ്രചരണം നടത്തി. അതിന്‍റെ ചുക്കാന്‍ പിടിച്ചത് താലൂക്ക് പ്രചാരക് 'അനീഷ് മൂവാറ്റുപുഴ'യായിരുന്നു. അന്ന് രാത്രി തന്നെ കൊട്ടിയം പോലീസ് സ്റ്റേഷന്‍ ആര്‍.എസ്സ്.എസ്സ് പ്രവര്‍ത്തകര്‍ വളഞ്ഞു. എല്ലാ പ്രവര്‍ത്തകര്‍ക്കും കാവിമുണ്ടും ചുവന്ന കുറിയും നിര്‍ബന്ധമായും ഉണ്ടായിരിക്കണം എന്ന നേതാക്കളുടെ നിര്‍ ദേശവും ഉണ്ടായിരുന്നു. അക്രമണത്തിന്‍റെ ഒരു അന്തരീക്ഷം സൃഷ്ടിക്കുക എന്നതായിരുന്നു ഞങ്ങളുടെ ഉദ്ദേശം. അത് വിജയം വരിക്കുകയും ചെയ്തു. പോലീസ് ഭയന്ന് ബിജുവിനെ ഇറക്കി വിട്ടു. സന്തോഷ സൂചകമായി ഞങ്ങള്‍ റോഡ് ഉപരോധിച്ചു കൊണ്ടുള്ള ധര്‍ണയും പ്രകടനവും നടത്തി. അതോടെ ആശുപത്രിയില്‍ അവശനായിക്കിടന്ന ക്രിസ്ത്യാനി മരണഭയം മൂലം കേസ്സ് പിന്‍വലിച്ചു.
സംഭവം ഞങ്ങളിലെല്ലാം നല്ല ത്രില്‍ ആണ് ജനിപ്പിച്ചത്. മറ്റു മതക്കാരെ ദ്രോഹിക്കുമ്പോഴെല്ലാം അത് കൂടിക്കൂടി വന്നു. എന്നിലെ ഹിന്ദുവികാരം അത്രയ്ക്ക് വളര്‍ന്നിരുന്നു. ഹിന്ദുവിനെതിരെ ആരു
സംസാരിച്ചാലും അതു കേട്ട് നിശബ്ദനായി നില്‍ക്കാന്‍ എനിക്കു കഴിയുമായിരുന്നില്ല. അത് സ്വന്തം അച്ഛനായിരുന്നാല്‍ പോലും.
സ്വയം സേവകര്‍ ആയിക്കഴിഞ്ഞാല്‍ ആ വ്യക്തിക്ക് എല്ലാ ആര്‍.എസ്സ്.എസ്സ് ഭവനങ്ങളിലും പരിപൂര്‍ണ സ്വാത ന്ത്ര്യം ഉണ്ട്. അത്തരത്തില്‍ സ്വാതന്ത്ര്യമുള്ള ഒരു സ്വയം സേവകനായിരുന്നു ഞാന്‍.
ഒരിക്കല്‍ മുഖ്യശിക്ഷ ക്ഷേണായി ചേട്ടന്‍റെ വീട്ടില്‍ പോകാന്‍ ഇടയായി. പക്ഷേ അദ്ദേഹത്തിന്‍റെ വീട്ടിലേക്ക് എന്നെ കയറ്റാന്‍ തയ്യാറായില്ല. എന്നാല്‍ ഞാന്‍ നോക്കിനില്‍ക്കെ ഷേണായി ചേട്ടന്‍റെ
ജാതിയിലുള്ള ഒരു കമ്മ്യൂണിസ്റ്റുകാരന്‍ സ്വന്തം വീടുപോലെ അവിടെ കയറി ഇറങ്ങുന്നതും പെരുമാറുന്നതും കണ്ടു. അത് എന്നെ വല്ലാതെ വേദനിപ്പിച്ചു. ആ വേദന ഒരു പുത്തന്‍ ചിന്തയിലേക്കാണ് എന്നെ വഴി തിരിച്ചത്. ഒരു മുസ്ലീമിനെ മേത്തനെന്നു വിളിക്കാനും വെറുക്കാനും എന്നില്‍ ഹിന്ദുവികാരം കുത്തിനിറച്ച ഷേണായി ചേട്ടന്‍ എന്തിന് ഹിന്ദുവായ എന്നെ അകറ്റി നിറുത്തി?
അങ്ങനെയിരിക്കവെയാണ് ഞാന്‍ താഴെപടനിലത്തെ ആര്‍.എസ്സ്.എസ്സന്‍റെ ആസ്ഥാനത്ത് ചെന്നുപെട്ടത്. അവി ടെ ഒരു യോഗം നടക്കുകയായിരുന്നു. അത് ഒരു രഹസ്യ യോഗമാണ്.
ആര്‍.എസ്സ്.എസ്സിന്‍റെ യഥാര്‍ഥ മുഖം തിരിച്ചറിഞ്ഞതും അവിടെ വച്ച് തന്നെ. മേല്‍ ജാതിക്കാര്‍ക്ക് ഒരു ആര്‍.എസ്സ്.എസ്സ്, കീഴ്ജാതിക്കാര്‍ക്ക് മറ്റൊരു ആര്‍.എസ്സ്.എസ്സ്! മുഖ്യശിക്ഷക് ആയ ഷേണായി ചേട്ടന്‍ യോഗ സ്ഥലത്ത് ഞാന്‍ ചെന്നതിന് ശകാരിച്ച് ആട്ടിയോടിച്ചു. ഐ.റ്റി.സി ക്യാമ്പ് കഴിഞ്ഞ സ്വയം സേവകനായ എന്നെ ഷേണായി ചേട്ടന്‍റെ വീട്ടില്‍ കയറ്റാത്തതിന്‍റെ 'ഹൈന്ദവ സ്നേഹം' എനിക്കു മനസ്സിലായത് ആ രഹസ്യയോഗത്തിന് ശേഷമാണ്. ഈ സംഭവം എന്നെ മരവിപ്പിച്ചു കളഞ്ഞു.
എന്‍റെ ദേശമായ ഉമയനല്ലൂരില്‍ ഉത്സവമായി. സുബ്രഹ്മണ്യക്ഷേത്രത്തില്‍ ഒരു ആചാരം ഉണ്ട്. ഓടുന്ന ആനയു ടെ വാലില്‍ തൊടുക. ഇത് എല്ലാ വര്‍ഷവും നടത്താറുണ്ട്. സുരേഷ് എന്ന പട്ടികജാതിക്കാരന്‍ ഓടുന്ന ആനയുടെ വാലില്‍ തൊട്ടു. പട്ടികജാതിക്കാരായ ആര്‍.എസ്സ്.എസ്സുകാര്‍ തന്നെ വളഞ്ഞിട്ടു തല്ലി. തല്ലുന്നവരും തല്ല് കൊള്ളുന്നവരും ദലിതര്‍ തന്നെ! ആജ്ഞ നല്‍കുന്നത് മാത്രം ഉയര്‍ന്ന ജാതിക്കാര്‍?! മറ്റു ജാതിക്കാര്‍ ആനയുടെ വാലില്‍ തൊട്ടാല്‍ ആരും ആക്രമിക്കാറില്ല.
ആര്‍.എസ്സ്.എസ്സിലെ എല്ലാ ചേട്ടന്മാരും കൈയടിച്ച് പ്രോത്സാഹിപ്പിക്കുകയാണ് പതിവ്. ഞാന്‍ ആര്‍.എസ്സ്.എസ്സിനു വേണ്ടി ജീവിതം പാഴാക്കിയത് 10 വര്‍ഷത്തിനു മേലാണ്. ആ കാലയളവില്‍ പല പട്ടികജാതിക്കാരെയും ഞാന്‍ ദണ്ഡുകൊണ്ട് ആക്രമിച്ചിട്ടുണ്ട്. അതിന് കാരണമൊന്നുമില്ല. മുകളില്‍
നിന്നുള്ള ഒരാജ്ഞ. 'അവനത്ര ശരിയല്ല' എന്ന സവര്‍ണ ആജ്ഞ.
അത് ഞാനിന്ന് തിരിച്ചറിയുന്നു. എത്രയോ പ്രാവശ്യം സേവനരീതിയില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ചെയ്തിരി ക്കുന്നു. മയ്യനാട് ആശുപത്രിയിലെ ഓടകള്‍ വൃത്തിയാക്കുന്നത്, കൊട്ടിയം, ഉമയനല്ലൂര്‍, മയ്യനാട് ചന്തകള്‍ വൃത്തിയാക്കുന്നത് –ചെയ്യുന്നതെല്ലാം ആര്‍.എസ്സ്.എസ്സ് പ്രവര്‍ത്തകര്‍. അവരിലെല്ലാം എന്‍റെ മുഖമാണുണ്ടായിരുന്നത്. അവരെല്ലാം ആര്‍.എസ്സ്.എസ്സുകാരായ പട്ടികജാതിക്കാരായിരുന്നു. അറയ്ക്കുന്നതും ഛര്‍ദ്ദിയുളവാക്കുന്നതുമായ ദുര്‍ഗന്ധങ്ങള്‍ക്കിടയില്‍ ഞങ്ങള്‍ ശുചീകരണം ചെയ്യുമ്പോള്‍ ഹിന്ദുക്കള്‍ എന്ന സവര്‍ണര്‍ ആജ്ഞ മാത്രമേ തന്നിരുന്നുള്ളൂ? ഏത് പ്രസ്ഥാനത്തില്‍ ചെന്നാലും ദലിതര്‍ക്ക് തോട്ടിപ്പണി? സ്വന്തം രക്തത്തെ തമ്മിലടിപ്പിക്കാനുള്ള വിജ്ഞാനം!
അത് ഞാനിന്ന് വേര്‍തിരിച്ചറിയുന്നു! ഞാന്‍ ചിറക്കലില്‍നിന്നും വന്ന ദലിത് സാറിന്‍റെ ക്ലാസ്സ് കേള്‍ക്കുകയാണ്. അല്ല അനുഭവിക്കുകയാണ്! എനിക്കിന്ന് ആരോടും സത്യം ഉറക്കെ പറയാന്‍
കഴിയും. ഇന്ത്യ ഹിന്ദുരാഷ്ട്രമേയല്ല. ജനാധിപത്യ രാഷ്ട്രമാണ്.
മുസല്‍മാന്മാര്‍ മേത്തന്‍മാരല്ല, ഈ രാജ്യത്തെ പൌരന്മാരാണ്. അതു പോലെ ക്രിസ്ത്യാനികളും.
അവരെല്ലാം ഈ രാജ്യത്തിലെ സഹോദരങ്ങളാണ്. ജാതിവെറിയന്മാരുടെ ഭ്രാന്ത് മാത്രമാണ്.
വിശ്വാസിക്കും അവിശ്വാസിക്കും ഒരുമയായി കഴിയാന്‍ പറ്റുന്ന ലോകത്തെ ഏറ്റവും വിശാലമായ രാജ്യം, അതാണ് നമ്മുടെ ഇന്ത്യ.
ചിറക്കരയില്‍നിന്നും വന്ന ദലിത് സാറിന്‍റെ ക്ലാസ്സു കഴിഞ്ഞു ഭക്ഷണ സമയമായി. ഹിന്ദുവികാരം മൂത്ത് ഞാന്‍ അക്രമിച്ച ദലിതനായ എന്‍റെ കൂടെപ്പിറപ്പ് ഷെഡിലെ മനോജിനൊപ്പം ഒരു പാത്രത്തില്‍
ആഹാരം കഴിച്ചു കൊണ്ടിരിക്കുമ്പോള്‍ ഞാന്‍ ചിന്തിച്ചു.
'എന്തുകൊണ്ട് ഈ തിരിച്ചറിവിന്‍റെ വിജ്ഞാനം പത്ത് വര്‍ഷങ്ങള്‍ക്കു മുമ്പ് എനിക്ക് നേടാന്‍ കഴിഞ്ഞില്ല?
അങ്ങിനെയെങ്കില്‍ മനോജ് എന്ന എന്‍റെ സഹോദരാ നിന്നെ ഒരിക്കലും ഞാന്‍ ആക്രമിക്കില്ലായിരുന്നു. ഒരു ആര്‍.എസ്സ്.എസ്സുകാരനും ആകില്ലായിരുന്നു.....
കടപ്പാട് മാനവിക നിലപാടുകള്‍ ( രമ്യ.കെ.ആര്‍.)
കടപ്പാട് മാനവിക നിലപാടുകള്‍ ( രമ്യ.കെ.ആര്‍.)
apritiate ur visualization. what a fantastic story,,, u have a creative mind
ReplyDeleteAdipoli Mr Mubarak. But ithupole oru katha menayumpol kurachu koodi plan cheyyande. RSSnte akhoshangal okke thetta koduthirikkunnathu. Ennalum saramilla kureyokke vivrangal kittiyittundu.But enikku ettavum ishtappettathu 1st paragraph anu 20 yrs RSSil work cheythittum enikku ingane oru arivu kittiyirunnilla .Thank u 4 that. NExt time kurachu koodi vivrangal collect cheythu ezhuthanam ennalalle ellavarum viswasikku......
ReplyDeletenalla katha kerala sahithya akkadami award kittum...nalla bhavanayum undu..namukkithoru cinema katha akkiyalo rayappan abhinayikkum nintey role
ReplyDeleteഇയാള്‍ സിറാജ് ദിനപത്രത്തില്‍ സബ് എഡിറ്റര്‍ ആയി ജോലി ചെയ്യുന്നു എന്നാണ് കാണുന്നത് , സിറാജിന്‍റെ നിലവാരം അതിന്‍റെ ലക്‌ഷ്യം ഇയാള്‍ ഈ വരികളില്കൂടിതന്നെ വ്യക്തമാക്കുന്നു ,രാഷ്ട്രീയ സ്വയം സേവക സന്ഗത്തെ താറടിച്ചു കാണിക്കാന്‍ ,അതിലൂടെ ഹിന്ദുസമൂഹത്തെ ഇല്ലാതാക്കാന്‍ ഇസ്ലാമിക ശക്തികളും അവരുടെ മഞ്ഞപത്രങ്ങളും നടത്തുന്ന ഗൂഡലക്ഷ്യങ്ങളെ തിരിച്ചറിയുക, ഇവനെ പോലുള്ളവരുടെ തൂലികഇനിയും നമുക്ക്നേരെ വിഷത്തിന്‍റെ അക്ഷരങ്ങള്‍ ചൊരിയുംമുന്‍പ് ഇത്തരം വര്‍ഗീയത്തിന്‍റെ വിഷവിത്തുക്കളെ സമൂഹത്തിനുമുന്നില്‍ തുറന്നുകാട്ടുക .
ReplyDeleteyathartyathe avaganikkukayum vargeyamayi budhiye panayam vechavaruman mukalil comment ittirikkunnath....
ReplyDeletesaramilla sahodara nammude rajyathe janadhipathyamakkan namukk oannichu nilakm...
mattulla visha pampukale namukk thallikkollam
Nunayanelum vayikkan rasamund...
ReplyDeleteRSS nde ethu sakhayilane 1st paragraphil paranjathu pole parayunnath... Njanum kure poyathane bhaai. Ithe 'RSS worker' enna mugam moodi aninja etho chennaya ezhuthiyathaye kanakkakanavu...
@prajith....സിറാജ് ദിനപത്രത്തിന് താങ്കള്‍ പറഞ്ഞതു പോലെ ഒരജണ്ട ഉണ്ടായിരുന്നെങ്കില്‍ എക്‌സിക്യൂട്ടിവ് എഡിറ്ററായി സുരേഷ് സാറും, ന്യൂസ് എഡിറ്ററായി രാജീവ് ശങ്കരനും, ആര്‍ എസ്സു എസ്സുകാരായ ബിനു സിദ്ധാര്‍ഥും, രഞ്ജിത്ത് തൃക്കുട്ടിശ്ശേരിയും സന്തോഷത്തോടെയും സര്‍വ സ്വതന്ത്രരായും ജോലി ചെയ്യുകയില്ലായിരുന്നു.
ReplyDeleteRSS ENNUM RSS AANU...NINGALE POLULLAVAR SNGHATHE APAKEERTHIPPEDUTHAAN SRAMIYKKUMBOZHUM SANGHAM VALARUKAYAANU.NINNE POLE VAGAMANNILUM MATTUM OLICHIRUNN CAMP NADATHI BHARATHA BHOOMIYE THACHU THAKARKKAANULLA PADHATHIKAL AASOOTHRANAM CHEYYUNNATHALLA RSS NTE PANI.....SANGHATHINTE PRAVARTHANAM SUTHAARYAMAANU.....DAINAM DINAM NADAKKUNNA SAKHA OPEN AANU...PONNU SAHODARAN PRU DIVASAM POYI KANDU NOKK....NJAAN 8 VARSHAMAAYI SANGHA SWAYAM SEVAKANAANU....MUKHYA SIKSHAKUM AANU...SAKHAYIL AARKKUM VARAAM.....ATHIL JAATHI MATHA BHEDAMILLA....SANGHAM ELLAATHINUM ATHEETHAMAANU....SANGHAM UDDESIYKKUNNA HINDU ENNA SANKALPPAM ENTHAANENNU AADYAM THIRICHARIYAAN SRAMIYKK.....EE BHARATHA BHOOMIYIL JANICHU VEEZHUNNA ORO PULKKODIYEYUM HINDU ENNA SANKALPPATHILAANU SANGHAM KAANUNNATHU....ATHU ORU AACHAARATHINTE BASIL ALLA....NINGAL ORUPAAD PADIYKKAANUND..SANGHATHE APAKEERTHIPPEDUTHAANULLA SAHODARANTE SREMAM ETHRATHOLAM VIJAYIKKUM ENNENIYKKURAPPILLA..ENKILUM SAHODARANOD NJAAN ONNU PARAYAAM.THAANKALKK NALLA BHAVI UND.ENTHORU BHAVANA,,....INIYUMUNDO MANOHARAMAAYA EE KETTU KADHAKAL.....=VAGAMANNILE CAMPIL NINNAANO EE IDEA KITTIYATHU??????? VERE PANIYONNUMILLENKIL POYI PRARTHIYKKEDAA......MANASSU NANNAAVATTE.
ReplyDeleteമുസ്ലിം ആയിരിക്കുന്നത്ഹ്കൊണ്ട് ഭാരമായിരിക്കുന്നത് നിങ്ങള്‍ക്കല്ല ,ഭാരതത്തിലെ മറ്റു മത വിശ്വാസികല്‍ക്കാന്. ഡല്‍ഹിയിലും മുംബയിലും പാവം ജനങ്ങളുടെ ജീവന്‍ അപഹരിച്ചത് ഹിന്ദുക്കളല്ല , പാകിസ്താനില്‍ പള്ളിയില്‍ ബോംബ് പൊട്ടിച്ചതും ,മുസ്ലിം തീര്ധാടകരെ വെടിവച്ചു കൊന്നതും,കാശ്മീരില്‍ പാകിസ്താന്റെ കൊടിവച്ചതും ,ഇന്ത്യന്‍ പതാക തഴ്ത്തിയതും മുസ്ലിംഗള്‍ തന്നെയല്ലേ .ഇതെല്ലം അറിയാമെങ്കില്‍ പിന്നെ ഭാരതത്തിന്റെ മോചനം ആര്‍ എസ് എസ്സിന്റെ നാശത്തിലൂടെ എന്ന ദയലോഗിനെന്താ അര്‍ഥം . എല്ലാ മുസ്ലിങ്ങളും തീവ്രവാതിയല്ല , പക്ഷെ
ReplyDeleteആവസ്യമില്ലാത്ത താങ്കളുടെ ഇ സൈറ്റില്‍ ,എന്തിനാ വെറുതെ ഞങ്ങളെക്കൊണ്ട് ഓരോന്ന് പറയിക്കുന്നെ .ഒരു ഇന്ത്യനാണെന്ന് ബോധമുള്ള ആര്‍ക്കും രാഷ്ട്രിയ സ്വയംസേവക സംഘത്തില്‍ പ്രവര്‍ത്തിക്കാം ,അങ്ങനെ പ്രവര്‍ത്തിക്കുന്ന എത്രയോ ഇന്ത്യന്‍ മുസല്‍മാന്‍മാര്‍ സംഘ ശാഖയിലുന്ദ് .അതൊന്നുമറിയാതെ സംഘത്തിനുമേല്‍ ചമയ്ക്കാന്‍ ശ്രമിക്കുന്ന ആരോപണങ്ങള്‍ കണ്ടാല്‍ ഒരു ഹിന്ദുവിനും ഒരു സ്വയംസേവകനും ഒന്നും സംഭവിക്കില്ല. താങ്കളുടെ സഹപ്രവര്‍ത്തകരായ,ആര്‍ എസ് എസ്
പ്രവര്‍ത്തകര്‍ എന്ന് താങ്കള്‍ പറയുന്നവര്‍ , ആര്‍ എസ് എസ്പ്രവര്‍ത്തകര്‍ ആയിരുന്നെങ്കില്‍ ഇങ്ങനെ താങ്കള്‍ പറയില്ലാരുന്നു. അപ്പോള്‍ ഇതും താങ്കളുടെ വെറുമൊരു സൃഷ്ടി . ഇ പത്രത്തില്‍ ആര്‍ എസ് എസ് നെക്കുരിച്ചുമാത്രമെയുല്ലോ പറയാന്‍ , അതിനു സംഘത്തിന്റെ സ്വന്തം പത്രമായ ജന്മഭൂമി എന്നൊന്നുണ്ട് . താങ്കളെന്തിനാ വെറുതെ കഷ്ടപ്പെടുന്നത്. നരേന്ദ്രമോഡി എങ്ങനെയാണു നിങ്ങള്ക് തീവ്രവാദിയയത്., മാറാട് കലാപം നടന്നപ്പോള്‍ കേരളത്തില്‍ മോടിയെപ്പോലെ ഒരാളുണ്ടായിരുന്നെങ്കില്‍ എന്നിപ്പോള്‍ ഓരോ ഹിന്ദുവും ആഗ്രഹിക്കുന്നു. സ്വയംസേവകരെയും ,അമ്മപെങ്ങന്മാരെയും ഓടുന്ന ട്രയിനിലിട്ടു കരിച്ചുകളഞ്ഞപ്പോള്‍ അദ്ദേഹം പ്രതികരിച്ചതാണോ തെറ്റ്. ഇതു മാറാടും , ഹിന്ദുവിനെ നശിപ്പിക്കാന്‍ ശ്രമിക്കുന്ന എല്ലാടത്തും ഉണ്ടാവണം . ഗാന്ധിജിയല്ല ആര്‍ എസ് എസ്സിന്റെ സ്ഥാപകന്‍ . നിങ്ങള്‍ എത്ര ശ്രമിച്ചാലും ആര്‍ എസ് എസ്സിനോന്നും സംഭവിക്കില്ല. വെറുതെ ചൊറിയാന്‍ നില്‍ക്കാതെ നിങ്ങള്‍ നിങ്ങളുടെ ജോലി ചെയ്യ് . നല്ലോരുനാളെക്കായി നമുക്ക് ചേര്‍ന്ന് പ്രയത്നിക്കാം ,പ്രാര്‍ത്ഥിക്കാം. അതല്ലേ നല്ലത്. വന്ദേ മാതരം., ഭാരത് മാതാ കി ജയ്....
r s s ne andhamayi vishvasicha viddikalan sahodhara ivide commentukal idunnath.... thankalkk vishamamonnum thonnanda... malegavum... ajmeerum.. makka masjidum..gujarath kalapavum... angane ethara ethra arinjum ariyatheyum nadathiya sfodanangal r s s nadathiyittund.. athellam kandillennu nadikkukayanivar
ReplyDeleteഅസ്സലാമു അലൈക്കും മുബാറക്
ReplyDeleteകുറച്ചുകൂടി നന്നാക്കാമായിരുന്നു
പ്രത്യേകിച്ച് സംഘത്തിന്റെ ഉത്സവങ്ങള്‍ പറയുമ്പോള്‍
എങ്കിലും .ഐ.റ്റി സി കഴിഞ്ഞിട്ടും ആ പാവത്തിന് ഗടനായകിന്റെ പണിയേ
കിട്ടിയുള്ളൂ? അതുപോലെ ഗടനായകിന്റെ ശമ്പള കണക്കും ഒന്ന് കാണിക്കാമായിരുന്നു
എല്ലാം കൂടി ചേര്‍ന്നിരുന്നെങ്കില്‍ ശിവ ശിവ താങ്കള്‍ക്ക് നോബല് കിട്ടിയാലും
അതിശയമുണ്ടാകില്ല
എടൊ രാജീവ് നായരെ തന്നെപ്പോലെയുല്ലവന്മാരന് ഈ നാടിന്‍റെ ശാപം , എന്തുകേട്ടാലും അത് വിശ്വസിക്കുന്ന നിങ്ങളാണ് ശെരിക്കും വിഡ്ഢികള്‍. ഞാന്‍ പറഞു ,ആര്‍ എസ് എസ്സിന്റെ സ്ഥാപകന്‍ ഗന്ധിയല്ല ,ഒരുകരനതടിച്ചാല്‍ മറുകരണം കാണിച്ചുകൊടുതല്ല ഞങ്ങള്‍ക്ക് ശീലം . എന്തേ ആര്‍ എസ് എസ്സുകാര്‍ ബോംബിട്ടാല്‍ പോട്ടത്തില്ലേ . അതോ മുസ്ലിംങള്‍ ഹിന്ദുവിന്റെ നെഞ്ജതിട്ട്ടാല്‍ മാത്രം പൊട്ടുന്ന ഒരു സാധനമാണോ അത് . മലെഗവും , അജ്മീരും അങ്ങനെ താങ്കള്‍ വിസ്തരിച്ചടതെല്ലാം ആര്‍ എസ് എസ് ആണ് ബോംബിട്ടതെന്നു നിങ്ങള്‍ തെളിയിച്ചാല്‍കൂടെ ,സോദരാ അതിലും ഞങ്ങള്‍ അഭിമാനിക്കും .കാരണം സമാധാനപരമായി ഒന്നും ചെയ്യാന്‍ തന്നെപ്പോലുള്ളവന്മാര്‍ ജീവിച്ചിരിക്കുന്ന ഭാരതത്തില്‍ നടക്കില്ല. പുരംലോകതെക്ക് വന്നിട്ട് നിങ്ങള്‍ ഇങ്ങനത്തെ കമന്റുകള്‍ പാസ്സാക്കു.ഇങ്ങനെയുള്ള ഭാരങ്ങള്‍ തന്നെ ഒഴിഞ്ഞുപോക്കോളും,അല്ലേല്‍ ഒഴുപ്പിചോളും., ഈ പേരും (രാജീവ് )ഒരു മുബാറക് രാവ്തര്‍ സൃഷ്ടിയാണോ. ആവാം ., അല്ലെങ്കില്‍ താങ്കള്‍ ആത്മഹത്യ ചെയ്യുന്നതാവും ഈ നാടിനുനല്ലത്.
ReplyDelete"എന്തിനേറെ പറയുന്നു ____________ഇല്ലാ മക്കളോട്" എന്ന് കേട്ടിട്ടില്ലേ ,അതുകൊണ്ട് നിര്ത്തുന്നു. വന്ദേമാതരം ...
suhruthe njan indian pauranan.... athupole thanne ee indiayile ella ororutharum ividathe pauranmaran.... thankal paranjath pole ningade koottathilullavar bombu pottikkumpol ath padakkamaavum allengil kesillatheyavukayum cheyyum athumallengil ningale aarem aarum bheekarar enn vilikkunnilla
ReplyDeletepakshe oru muslimaya sahodaran oru padakkam pottichal ath bheekaravadhavum ugra sfodanavum aayi maarunnu......
appo yadharthathil popular front poleyullavar cheyyunnathine nyayeekarikkunnathil thettillennan ente paksham...
thangal upayogichath poleyulla vaakkukal enikkum nannyi upayogikkan ariyam. pakshe njan indian pauranan. athilupari enne ente achanum aamyuman samskaram padippichath... allathe eethelum koothara prasthanangalalla...
mind it....
ഇയാള്‍ ഒരു സ്വയം സേവകന്‍ തന്നെ ആണോ എന്ന് സംശയിക്കണം . ഏതു ഐ .ടി .സി ക്യാമ്പിലാണ് മുസ്ലിമിനെയും ക്രിസ്ത്യനിയേം ശത്രുവായിക്കനാന്‍ പറയുന്നത്..
ReplyDeleteഞരമ്പ് വലിഞ്ഞ് മുറുകുന്ന സുദീര്‍ഘമായ മുഖ്യ ശിക്ഷകന്റെ പ്രസംഗം എന്റെ തലക്കു പിടി ച്ചു
ReplyDelete------------------------------------------------------------------------
സംഘത്തിന്റെ ഐ ടി സി കംപ് കഴിഞ്ഞ ആള്‍ ഇത് പറഞ്ഞു എന്ന് വിശ്വസിക്കാന്‍ വയ്യ ...സുഹൃത്തേ മുഖ്യ ശിക്ഷക്ക് ഒരു പരിപാടിയിലും പ്രസങ്ങിക്കുകയില്ല ..പരിപാടി നിയന്ത്രിക്കുക എന്നത് മാത്രമാണ് അദ്ധേഹത്തിന്റെ ചുമതല
ആര്‍.എ സ്സ്.എ സ്സു കാ രു ടെ കോ ഡ് ഭാ ഷ യാ ണി ത്
--------------------------------------------------
അതും ഒരു തമാശ,പണ്ട് കാലതുള്ളവര്‍ സംസ്കൃത ഭാഷയില്‍ ഉണ്ടാക്കിയ ആയോധന പരിശീലന ആഞ്ഞകള്‍ ആണ് ഇവ.
നെഞ്ചത്ത് ദണ്ഡയുടെ അഗ്രം കൊണ്ട് ആഞ്ഞു കുത്തിയാല്‍ 'സൂര്യച ക്രയും' ആണ്
------------------------------------------------------------------------
വീണ്ടും മണ്ടത്തരം .."സ്വയംസേവക്" ആയ സുഹൃത്തേ ..."ധൂര്യ ചക്ര" ആണ് താങ്കള്‍ ഉദ്ദേശിച്ചത് എങ്കില്‍ അതില്‍ ദണ്ട എന്നാ സാധനം ഉപയോഗിക്കുന്നില്ല
തോള് എല്ലില്‍ കരാട്ടെ രീതിയില്‍ ഇടിച്ചാല്‍ 'മുഷ്ടിപ്രഹര്' എന്നാണ് പറയുന്ന
--------------------------------------------------
ചിരിക്കാന്‍ വയ്യ ,തോളിന്റെ എല്ലില്‍ ഇടിക്കുമ്പോള്‍ ആണ് പോലും, കൈ മുഷ്ടി ചുരുട്ടി ഉള്ള ഏതു പ്രഹരത്തിനും ഇത് പറയും,അതിനു തോളെന്നോ കാലെന്നോ ഇല്ല.
ശത്രുവിനെ അക്രമിക്കാന്‍ പോകുമ്പോള്‍ നിങ്ങളുടെ മുഖ്യശിക്ഷക് ഈ കോഡ് ഭാഷ മാത്രമേ ഉപയോ ഗിക്കൂ.
------------------------------------------------------------------------------
ഓഹോ.. അതും പുതിയ അറിവാണല്ലോ ....ഞാന്‍ കേട്ടിട്ടില്ല ഇതേ വരെ ,ശത്രു ആക്രമിക്കാന്‍ വരുമ്പോള്‍ കോട് ഭാഷയും ആലോചിച്ചു നില്ക്കാന്‍ വട്ടാനല്ലേ ???
This comment has been removed by the author.
ReplyDeletemubarack paranja kadha sariyo thetto ennu enikkariyille but lokathi edhu madangalkum swathanthramayi madha viswasam nadathavunna sthalangalanu nammude bharadhathil 99 sathamanavumullathu ithu poloru rajyathil rss,ndf,bajrangdal,simi,vhp,sivasena enni madhavishwesham ulavakkunna sankadanakalude aavasyam undo.. ithil comment cheytha ellavarum onnu chindichu nokkuka....
ReplyDelete@arun angane rsskar onnum punyavalanmaronnumalla endha suhruthe gujarat sambavam ithra vegam maranno.... adhinu aadyam thankal marupadi para ingane vargeeyadha thalayil nirachu nadakkaruthu nale thankal roadil veenu kidannal rssukar aayirikkilla thankale hospitalil ethikkunnathu be a human being not a religious extrimist...
ReplyDeleteആര്‍ എസ് എസ്
ReplyDelete1.സ്വാതന്ത്ര്യ സമര കാലഘട്ടത്തില്‍ ഗാന്ധിജിക്കും നെഹ്രുവിനും ദേശീയ പ്രസ്ഥാനമായ കോണ്‍ഗ്രസിനുമൊപ്പം മുസ്ലീം നേതാക്കള്‍ സജീവമാണെന്ന് ആരോപിച്ച് ബ്രിട്ടീഷുകാരന്റെ അച്ചാരം വാങ്ങി സ്വാതന്ത്ര്യ സമര പോരാട്ടങ്ങളെ ഒറ്റു കൊടുത്ത പ്രസ്ഥാനം....
2. 1949 ല്‍ ബാബരി മസ്ജിദ് എന്ന മുസ്ലിം ആരാധനാലയത്തില്‍ അതിക്രമിച്ച് കയറി വിഗ്രഹങ്ങള്‍ സ്ഥാപിച്ച് ആ സമയത്ത് പള്ളിയില്‍ നിസ്‌കാരത്തിലേര്‍പ്പെട്ടിരുന്ന 50 ഓളം ആളുകളെ ചുട്ടുകൊന്ന പ്രസ്ഥാനം.....
3. 1949 മുതല്‍ മുസ്ലിം ആരാധനാലയങ്ങള്‍ തകര്‍ത്തും മുസ്ലിം ഗല്ലികള്‍ ആക്രമിച്ചും നിരപരാധികളായ പതിനായിരക്കണക്കിന് മുസ്ലിമീങ്ങളെ കൊന്നൊടുക്കിയ പ്രസ്ഥാനം.....
4. പാക്കിസ്ഥാന്‍ വിഭജിച്ച് പോയപ്പോഴും ഇന്ത്യന്‍ മണ്ണില്‍ അടിയുറച്ച് നിന്ന് ഈ രാജ്യത്ത് ജനിച്ചവര്‍ ഇവിടെ തന്നെ മരിക്കുമെന്ന് പറഞ്ഞ് ദേശീയ പ്രസ്ഥാനത്തോടും ദേശീയ ഐക്യത്തിനോടും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച മുസ്ലിമീങ്ങളുടെ പിന്‍തലമുറയെ പാക്കിസ്ഥാന്‍ ചാരന്‍മാരെന്നും മറ്റുമുള്ള ഗീബല്‍സിയന്‍ തന്ത്രങ്ങള്‍ പ്രചരിപ്പിച്ച് രാജ്യത്ത് ഭിന്നിപ്പ് ഉണ്ടാക്കിയ/ ഉണ്ടാക്കിക്കൊണ്ടിരിക്കുന്ന പ്രസ്ഥാനം.....
5. ബോംബെ എന്ന മഹാനഗരത്തിലെ ഗല്ലികളില്‍ താമസിച്ചിരുന്ന മുസ്ലിം സ്ത്രീകളെ ബലാത്സംഗം ചെയ്തും. ഹിന്ദുക്കള്‍ അഭയം നല്‍കിയ മുസ്ലിമീങ്ങളുടെ മുണ്ടഴിച്ച് നോക്കിയും അരുംകൊലകള്‍ നടത്തിയ പ്രസ്ഥാനം.
6. ജാതി മത ഭേദമന്യേ കോയമ്പത്തൂരിന്റെ മണ്ണില്‍ സമാധാനത്തോടെ ജീവിച്ചിരുന്നവരുടെ മനസ്സുകളില്‍ല വര്‍ഗീയ വിഷം കുത്തി നിറച്ച് കലാപങ്ങള്‍ക്ക് നേതൃത്വം കൊടുത്ത പ്രസ്ഥാനം....
7. പിന്നെയുമുണ്ട് നീണ്ട നീണ്ട ചരിത്രങ്ങള്‍...... ഭഗല്‍പൂരില്‍, ജബല്‍പൂരില്‍, ഭീഗണ്ടിയില്‍, ലാത്തൂരില്‍......
8. ഒറീസയിലും, കോഴിക്കോട്ടെ ഒളവണ്ണയിലും സമാധാന ദൂതുമായി ചെന്ന ക്രിസ്ത്യന്‍ അമ്മമാരെ ആക്രമിച്ച് കൊല്ലാന്‍ നോക്കിയ പ്രസ്ഥാനം....
9. മധ്യപ്രദേശിലെ ഒരു ഗ്രാമത്തിലിട്ട് ആസ്‌ത്രേലിയയില്‍ നിന്ന് വന്ന ക്രിസ്ത്യന്‍ മിഷിനറി സംഘമായ ഒരു കുടുംബത്തെ ഒന്നാകെ ജീപ്പിലിട്ട് ചുട്ടു കരിച്ച പ്രസ്ഥാനം....
10. മീന്‍ പിടിച്ച് അന്നന്നത്തെ അന്നം കണ്ടെത്തി സമാധാനത്തോടെ ജീവിച്ച് വരികയായിരുന്ന മുസ്ലിങ്ങളെയും അരയ സമുദായത്തെയും തമ്മില്‍ ഭിന്നിപ്പിച്ച് മാറാട് കലാപമുണ്ടാക്കിയ പ്രസ്ഥാനം.....
11. 2002 ല്‍ ഗുജറാത്തില്‍ എണ്ണമിന്നും തിട്ടപ്പെടുത്തിയിട്ടില്ലാത്തത്ര മുസ്ലീങ്ങളെ വെട്ടിയും കുത്തിയും വെടിവെച്ചും ചുട്ടും കൊന്ന പ്രസ്ഥാനം....
ചരിത്രം മുഴുവന്‍ ഇവിടെ എഴുതുകയെന്നത് തന്നെ ഒരു ഭഗീരഥ പ്രയത്‌നമായിത്തീരം സഹോദരരെ......
ഇത്രയൊക്കെ ചെയ്ത സംഘപരിവാറിനെതിരെ ഒരു പോസ്റ്റിട്ടതിനെയാണോ അസഹിഷ്ണുതയെന്ന വാദമുയര്‍ത്തി തടുക്കാന്‍ ശ്രമിക്കുന്നത്... എന്നാല്‍ യഥാര്‍ഥത്തില്‍ നിങ്ങളും ഫാസിസ്റ്റ് ശക്തികളുടെ കുപ്രചാരണങ്ങള്‍ക്ക് ....... ഇസ്ലാമോഫോബിയക്ക് .... മുന്നില്‍ കീഴടങ്ങിയിരിക്കുന്നു തീര്‍ച്ച...
ഈ രാജ്യത്തിന്റെ സ്വസ്ഥതയും മനസമാധാനവും തകര്‍ക്കുന്ന ഒരു മൈരേഷ് സംഘടനകളും ഇവിടെ വേണ്ട.... സംഘടനാ പ്രവര്‍ത്തനം നല്ലതാണ്- അതുകൊണ്ട് പൊതുസമൂഹത്തിന് എന്തെങ്കിലും ഗുണം ഉണ്ടാകുമെങ്കില്‍. തങ്ങളുടെ വര്‍ഗത്തെയോ സമുദായത്തേയോ മാത്രം ഉദ്ധരിക്കാനുള്ള സ്വാര്‍ഥതയാണ് ഇവിടത്തെ വര്‍ഗീയ സംഘടനകള്‍ നടത്തുന്നത്. ആ അജണ്ടയാണ് മാറ്റേണ്ടത്. ജനാധിപത്യബോധം എന്ന ആശയം ശരിയായ രീതിയില്‍ നടപ്പാക്കുന്ന ഏത് സംഘടനയാണ് ഇവിടെയുള്ളത്. അത് ഹിന്ദുവിന്റെതായാലും മുസ്ലീമിന്റെതായും ക്രിസ്ത്യാനിയുടെതായാലും.
ReplyDeleteനായരേയും ഈഴവനേയും ദളിതനേയും സുന്നിയെയും ജമാഅത്തെ ഇസ്ലാമിയെയും യാക്കോബായക്കാരനെയും ഓര്‍ത്തഡോക്‌സ് കാരനെയും മാത്രമേ പുറത്തിറങ്ങിയാല്‍ കാണാന്‍ സാധിക്കുന്നുള്ളൂ... ജാതീയതയും വര്‍ഗീയതയും തലക്ക് പിടിക്കാതെ, സഹോദരാ അല്ലെങ്കില്‍ സുഹൃത്തേ എന്ന് വിളിച്ചുകൊണ്ട് സഹകരിക്കുന്ന ഒരുത്തനെയും പുറത്തുകാണുന്നില്ല. വിദ്യാഭ്യാസവും സാങ്കേതികവിദ്യയും ഇത്രയേറെ പുരോഗമിച്ചിട്ടും വിവരം വയ്ക്കാത്ത ഇന്നത്തെ സമൂഹത്തെക്കുറിച്ച് എന്താ പറയുക?
ജാതിയുടെ പേരില്‍ വോട്ടുബേങ്കുകള്‍ സൃഷ്ടിക്കുന്ന ഈ നെറികെട്ട രാഷ്ട്രീയ തന്ത്രമാണ് ആദ്യം മാറ്റേണ്ടത്... മതവിശ്വാസം നല്ലതാണ്. പക്ഷേ അത് മനസില്‍ മാത്രം...വാക്കുകളില്‍ നുരയുന്ന പ്രതികാരവും മനസില്‍ തികട്ടുന്ന തീവ്രവര്‍ഗീയതയും വച്ചുപുലര്‍ത്തുന്ന ഇന്നത്തെ ചെറുപ്പക്കാരുടെ മനോഗതി കണ്ട് പുച്ഛം തോന്നുന്നു... നീയൊക്കെ ഏത് കാലഘട്ടത്തിലാടോ ജീവിക്കുന്നത്? ഒരുത്തനെ സഹായിച്ചിട്ട് ഒമ്പതുപേരെ മുറിവേല്‍പ്പിക്കുന്നതാണോ ഇവന്റെയൊക്കെ വര്‍ഗീയ സംഘടനകള്‍? മറ്റുള്ളവനെ മുതലെടുത്തും ചൂഷണം ചെയ്തും സ്വയം നേതാവാകാന്‍ ഒരുകൂട്ടം അണികളെ സൃഷ്ടിച്ചും നടത്തുന്ന ഈ വര്‍ഗീയപേക്കൂത്തുകള്‍ക്ക് ഉച്ചഭാഷികളാകുന്ന ചെറുപ്പക്കാരേ.... നിങ്ങളോട് എനിക്ക് വെറുപ്പാണ്... ഈ പുലയാടി സമൂഹം തുലയട്ടെ....
സഹോദരന്‍ പ്രജോദ് , നിങ്ങള്‍ പറഞ്ഞതിനോട് പൂര്‍ണമായും ഞാന്‍ യോജിക്കുന്നു. മനുഷ്യ നന്മാക്കാവട്ടെ നമ്മുടെ ഓരോ വാക്കും പ്രവര്‍ത്തിയും , ചിന്തയും ,നിങ്ങളെ ഞാന്‍ എന്റെ ഹൃദയം കൊണ്ട് ആലിംഗനം ചെയ്യുന്നു.എന്നാല്‍ സ്നേഹത്തോടെ പറയട്ടെ , ഉപയോഗിക്കുന്ന ഭാഷ ആത്മ രോഷത്തിനു കീഴ്പ്പെടരുത് , ഉദ്ധേശ ശുദ്ധി ബോധ്യപ്പെടുതുനത്തില്‍ വരുന്ന പാളിച്ചയാണല്ലോ ഒരു പരിധിവരെ തെറ്റിധാരണ ഉണ്ടാക്കുന്നത്,
ReplyDeleteഹെന്റെ റബ്ബേ....
ReplyDeleteThis comment has been removed by the author.
ReplyDelete@Mubarak : ഇതൊരു കേട്ട് കഥയാണെന്ന് സാമാന്യ ബുദ്ധിയുള്ള ഏതൊരു വായനക്കാരനും മനസ്സിലാവും. വര്‍ഗീയത ഇളക്കി വിടാന്‍ വേണ്ടി എന്തിനാ ഇത്തരം പോസ്റ്റുകള്‍ ഇട്ടു ബാക്കി ഉള്ള മുസ്ലിംകളെ കൂടി ചീത്തപ്പേര്‍ കേള്‍പ്പിക്കുന്നത്? NDFഉം RSSഉം ചെയ്യുന്നതൊക്കെ ശെരി എന്ന് പറയുന്നില്ല. എങ്കിലും എല്ലാ സങ്കടനകള്‍ക്കും അവരുടെതായ ശരികള്‍ ഉണ്ട്.അവരുടെതായ അവകാശങ്ങള്‍ ഉണ്ട് അതിനെ അംഗീകരിച്ചു കൊടുക്കുക.അല്ലാതെ അറിയാത്ത വിഷയങ്ങളെ കുറിച്ച് കേട്ട് കഥ ഇറക്കരുത് പ്ലീസ്
ReplyDeleteസിനി ഇത് ഒരു കെട്ട് കഥയൊന്നുമല്ല. മറിച്ച് രമ്യ കെ ആര്‍ എന്ന മാധ്യമ പ്രവര്‍ത്തക സാഹസികമായി നടത്തിയ ഒരു അഭിമുഖത്തിന്റെ പ്രസക്ത ഭാഗങ്ങളാണ്. അറിയാത്ത വിഷയങ്ങളെപ്പറ്റി സംസാരിക്കരുതെന്നാണ് ഖുര്‍ആനിലെ സൂറത്ത് സ്വഫ്ഫ് എന്ന അധ്യായത്തില്‍ പഠിപ്പിക്കുന്നത്. അത് കൊണ്ട് തന്നെ എന്‍ ഡി എഫും ആര്‍ എസ് എസും ഒരു പോലെ രാജ്യത്തിന് ആപത്താണ് എന്ന ഉത്തമ ബോധ്യത്തോടെയാണ് ഈ പോസ്റ്റ് ഇവിടെ ഇട്ടത്. അറിയാത്ത വിഷയത്തെ പറ്റി ഞാന്‍ സംസാരിക്കാറില്ല
Delete