Wednesday, September 11, 2013

ചന്തേലെ മൂരികളും നമ്മുടെ പെമ്പിള്ളേരും

(പടം: ഗൂഗിളില്‍ നിന്നും തോണ്ടിയത്)


കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് കലാഭവന്‍ മണി അമേരിക്കയില്‍ പോയി മടങ്ങി വന്ന ശേഷം മലയാളികളോട് ഇങ്ങനെ പാടിക്കേള്‍പിച്ചു

അന്ന്

അവിടുത്തെ പെമ്പിള്ളേരുടെ
ആ വേഷവിധാനം
ചന്തേലെ മൂരികളെ പോലെ 
താ തരികിട തിമൃതെയ്
നാലാള് കൂടണ നേരത്ത് 
ഒന്ന് കുമ്പിട്ട് നിന്നാല്‍ 
ജനഗണമന അപ്പൊ പാടൂലോ
താ തരികിട തിമൃതെയ്
...............................


പക്ഷെ ഇന്ന് നമ്മുടെ നാട്ടിലെ പെണ്‍കുട്ടികളെ കാണുമ്പോ ഇങ്ങനെ പാടാനാണ് തോന്നുന്നത്

ഇന്ന്

ഇവിടത്തെ പെമ്പിള്ളേരുടെ 
ആ വേഷവിധാനം
മൂരികളെക്കാളും 
കഷ്ടം കഷ്ടം

നാലാള് കൂടണ നേരത്ത് 
വന്നങ്ങ് നിന്നാല്‍
താ തരികിട തിമൃതെയ്
അമ്മോന്നലറമുയിട്ടിട്ട്
ഓടിയൊളിക്കും
താതരികിട തിമൃതെയ്

തന്തേം തള്ളാരും
ഒപ്പം ഉണ്ടേ
താ തരികിട തിമൃതെയ്
എന്നാലമ്പോ
വയറും മാറൊക്കേം
പകുതി പുറത്താണേ
താ തരികിട തിമൃതെയ്

കഷ്ടം കഷ്ടം
മോഡേണ്‍ ലുക്കാണേ
താ തരികിട തിമൃതെയ്.

നാട്ടിലിറങ്ങാനെ 
തരമില്ലിപ്പോ.
കണ്ണുംപൂട്ടി നടന്നാലയ്യയ്യോ
വല്ല വണ്ടീം കേറും
താ തരികിട തരികിട 
തിമൃതത്തരികിട 
താ തരികിട 
തെയ് തരികിട 
തിത്തത്തരികിട തോം.

15 comments:

  1. സ്ത്രീ അമ്മയാണ് പെങ്ങളാണ് ഭാര്യയാണ്.... സര്‍വോപരി ഒരു രാജ്യത്തിന്റെ സാമൂഹിക ഘടനയെ നിര്‍ണയിക്കുന്നതില്‍ അവളുടെ പങ്ക് നിസ്തുലവുമാണ്... എന്ന ഉത്തമ ബോധ്യമുണ്ട്.. എല്ലാ സ്ത്രീകളെയും അടച്ചാക്ഷേപിക്കല്‍ ഈ പോസ്റ്റിന്റെ ലക്ഷ്യമല്ല... ചില പെണ്‍കുട്ടികളുടെ വേഷവിധാനം കാണുമ്പോ വല്ലാത്ത അറപ്പും വെറുപ്പും തോന്നാറുണ്ട്....... കഴിഞ്ഞ ദിവസം രാത്രി പുരുഷന്‍മാര്‍ മാത്രം യാത്ര ചെയ്തുകൊണ്ടിരുന്ന ഒരു ബസ്സിലേക്ക ഒരഛ്‌നും അമ്മയും 20 വയസ്സു തോന്നിക്കുന്ന ഒരു മകളും കയറി... 70 ശതമാനവും മദ്യപാനികളുണ്ടായിരുന്ന ആ ബസ്സില്‍ അവരുടയൊക്കെ ആ കുടുംബത്തോടുള്ള സമീപനം അവര്‍ ഇറങ്ങിപ്പോകും വരെ എന്നെ വല്ലാതെ ഭയപ്പെടുത്തി.... വല്ലാത്ത അമര്‍ഷം എന്നെ കീഴടക്കി... അത് ശരിക്കും ആ പെണ്‍കുട്ടിയോടായിരുന്നില്ല.. അവളെ ആ തരത്തില്‍ വേഷം ധരിക്കാന്‍ അനുവദിച്ച ആ മാതാപിതാക്കളോടായിരുന്നു എന്റെ അമര്‍ഷം മുഴുവനും...

    ReplyDelete
  2. ചില തിത്തരികിട വേഷങ്ങൾ

    നല്ല കവിത.ഇഷ്ടമായി

    ശുഭാശംസകൾ....

    ReplyDelete
  3. ഫാഷനാണ് ഫാഷന്‍!

    ReplyDelete
    Replies
    1. ഫാഷനൊക്കെ ഒരു പരിധിയില്ലേ അജിത്തേട്ടാ.... ചില സാധനങ്ങളെ കണ്ടാല്‍ നമ്മുടെ കഥകളിയിലെ കത്തി വേഷങ്ങളെക്കാള്‍ കഷ്ടമാണ്....

      Delete
  4. വേഷങ്ങളെല്ലാം ഓരോ വേഷം കെട്ട് മാത്രം . അതിപ്പോ വ്യക്തിപരമായ കാര്യമായതു കൊണ്ട് എല്ലാരും ഒരു പോലെ ഡ്രസ്സ്‌ ഇടണം എന്ന് പറയാൻ പറ്റില്ല .പിന്നെ വേഷം മോശമാകുന്നത് കൊണ്ടാണ് കാലവും ആളുകളും മോശമാകുന്നത് എന്നതിനോടും യോജിപ്പില്ല . എന്നാലും വേഷ ധാരണത്തിൽ ഒരു മാന്യത ഒക്കെ വേണം . ഭൂരിപക്ഷം ആളുകളും ആ മാന്യത നോക്കുന്നുണ്ട് എന്നാണു എന്റെ നിരീക്ഷണം . പിന്നെ എന്തിനും ഒരുമ്പെട്ടു ഇറങ്ങിയാൽ പിന്നെ ഒരു രക്ഷേം ഇല്ല . എന്തായാലും ചർച്ചാ പ്രസക്തമായ പോസ്റ്റ്‌ ..

    ReplyDelete
    Replies
    1. കാലത്തിനനുസരിച്ച് കോലം മാറണം..... ബട്ട് അതൊരുമാതിരി കോലം മാറലാകരുത്‌

      Delete
  5. കാലം മാറി കഥ മാറി ,കാലാവസ്ഥ എങ്ങും മാറി..

    ReplyDelete
  6. പുതിയ ട്രന്റല്ലേ.............. ഹൊ

    ReplyDelete
    Replies
    1. പുതിയ ട്രെന്റൊക്കെ തന്നെ... പക്ഷെ പുട്ടിയുമടിച്ച്... ചുണ്ടിലും മുഖത്തും കുറേ ചായവും വാരി പൂശി ഇറങ്ങി നടക്കുന്ന ചിലതിനെ കാണുമ്പോ.... സത്യമായിട്ടും എന്റെ അണ്ണാ... ഇങ്ങനെ ഒന്നുമല്ല നിഖണ്ടുവിലില്ലാത്ത ഇതിന്റെ ഒക്കെ അപ്പുറത്തെ ചില ഭാഷകളുണ്ടല്ലോ.... അതങ്ങ് പ്രയോഗിക്കാന്‍ മനസ്സ് വല്ലാതെ വെമ്പല്‍ കൊള്ളും.. പിന്നെ ഒരല്‍പം സംസ്‌കാരം ഉണ്ടായിപ്പോയത് കൊണ്ടും.... പ്രയോഗ ശേഷം വരുന്ന അടിയുടെ പരിസരങ്ങളെ പറ്റി കൃത്യമായി ബോധമുള്ളതു കൊണ്ടും എല്ലാമങ്ങ് അടക്കി പിടിക്കും... അവസാനം ഇങ്ങനെ എവിടെയെങ്കിലുമൊക്കെ എന്തെങ്കിലുമൊക്കെ കുറിച്ചിടും... ദതാണ് ഈ തിത്തത്തരികിട തോം......

      Delete
  7. yo yo...എല്ലാത്തിനേയും പിടിച്ച് പർദ്ദ ഇടീക്കണം

    ReplyDelete
    Replies
    1. എന്ന് ഇതിന് അര്‍ത്ഥമില്ല. പര്‍ദ തികച്ചും ഇസ്ലാമിക മത്ഛിന്നങ്ങളില്‍ പെട്ട ഒന്നാണ്. അത് എല്ലാവര്‍ക്കും ബാധകമാക്കണം എന്ന ചിന്ത തന്നെ തെറ്റാണ് സഹോദരാ.... പിന്നെ സ്ത്രീയുടെ വേഷം എന്തായിരിക്കണം എന്നതിനെ സംബന്ധിച്ച് തീരുമാനമെടുക്കാന്‍ ഇസ്ലാമില്‍ പുരുഷന് അനുവാദമില്ല. മറിച്ച് അവളെ നല്ല വസ്ത്രധാരണത്തെ പറ്റി ബോധവത്കരിക്കുക മാത്രമാണ് ഇസ്ലാം പുരുഷന് നല്‍കിയ നിര്‍ദേശം.... പര്‍ദ വസ്ത്രധാരണത്തിന്റെ ഒരു ഭാഗം എന്ന് മാത്രമേ ഉള്ളു.... ചില സ്ത്രീകള്‍ക്ക് പര്‍ദയിടല്‍ അതീവ നിര്‍ബന്ധമാകുമ്പോള്‍ ചിലര്‍ക്ക് പര്‍ദ ധരിക്കല്‍ ഐച്ഛികം മാത്രമാകുന്നു എന്നതാണ് ഇസ്ലമിക അധ്യാപനം.. അപ്പോ പര്‍ദയിടല്‍ അത്രവലിയ സംഭവമല്ല മറിച്ച് സംസ്‌കാര യോജ്യമായ വസ്ത്രം ധരിക്കലാണ് ഉത്തമം എന്ന് അര്‍ത്ഥം...

      Delete
  8. വേഷങ്ങൾ പല കോലങ്ങൾ

    ReplyDelete