Friday, August 23, 2013

കനവില്‍

കനവില്‍
എന്‍ കനവില്‍
നീയൊരു മണിമുത്തായ്
വന്ന നാള്‍ മുതല്‍
നിന്നെയോര്‍ത്ത് ഞാന്‍
പാടിയിരുന്നു.
കൊതിയൂറും നിന്‍
ചെറു ചുണ്ടിലെ
തേന്‍ കനി
നുകരുവാന്‍ ഞാന്‍
കൊതിച്ചിരുന്നു.
നിന്‍ മിഴിയിണകള്‍
തന്‍ സൗന്ദര്യം
എന്‍ മനമാകെ
പുളകിതമാക്കിയിരുന്നു.
എന്നും എന്‍ മനമാകെ
പുളകിതമാക്കിയിരുന്നു.
ഒരു നറു പുഷ്പമായ്
എന്‍ മാറില്‍
വിരിഞ്ഞ നീ
പറയാതെ എന്തേ
പറന്നു പോയി.
ഒന്നുമോതാതെയെന്തേ
പിരിഞ്ഞു പോയി.
വീണ്ടുമെന്‍ ഓര്‍മ്മകള്‍
ഉണരുന്ന നേരത്ത്
നിയെന്‍
അരികത്തണയുവാന്‍
കൊതിച്ചിരുന്നു.
എന്നും കൊതിച്ചിരുന്നു...

15 comments:

  1. ബിരുദ കാലത്തെ ഏതോ ഒരു ഉറക്കമില്ലാത്ത രാത്രിയില്‍ കിടക്കയോട് സല്ലപിക്കവെ അറിയാതെ എന്റെ എഴുത്താണിയും ഓലയും പ്രേമം പങ്കിട്ട നിമിഷത്തില്‍ വിരിഞ്ഞ ചില വരികള്‍
    ആര്‍ക്കോ വേണ്ടി......
    എന്തിനോ വേണ്ടി ....
    അര്‍ത്ഥ തലങ്ങളുടെ സംഘര്‍ഷങ്ങളില്ലാത്ത വരികള്‍........
    വര്‍ഷങ്ങള്‍ക്കിപ്പുറം പഴയ പുസ്തകത്താളിന്റെ ഇടയില്‍ ഒളിച്ചു കിടന്ന വരികള്‍ വീണ്ടുമെന്നെ കണ്ടു മുട്ടി.....
    പിന്നെ ഒന്നും ആലോചിച്ചില്ല.... എടുത്ത് ബ്ലോഗിലേക്ക് താങ്ങി.....

    ReplyDelete
  2. എന്തിനോ പോയി നീ,
    അന്നൊരു മൊഴി ചൊല്ലാതെ
    വിങ്ങുമെൻ നൊമ്പരം
    നീ കാണുവതില്ലെന്നോ..?!

    കവിതയെന്നു തന്നെ വിളിയ്ക്കാം ഭായ്.ജാലകത്തിലേക്ക് താങ്ങിയപ്പോൾ അത് കവിതാ വിഭാഗത്തിലേക്കാവാമായിരുന്നു.ഹ..ഹ.. സാരമില്ല.ഇനിയത് ശ്രദ്ധിക്കണേ.. കവിത ഒത്തിരിയിഷ്ടമായി.കേട്ടോ..?


    ശുഭാശംസകൾ...

    ReplyDelete
    Replies
    1. പോസ്റ്റിട്ട ശേഷം ജാലകത്തില്‍ വെറുതേ ക്ലിക്കാറേ ഉള്ളു... അതിന്റെ നൂലാ മാലകള്‍ ഒന്നും അറിയില്ല... ഇനി ശ്രദ്ധിക്കാം

      Delete
  3. ഈണമിട്ട് പാടിയാല്‍ നല്ലൊരൊന്നാന്തരം പ്രേമഗാനം!!

    ReplyDelete
    Replies
    1. അജിത്തേട്ടന്റെ അഭിപ്രായം എനിക്കെന്നും അവാര്‍ഡിന് തുല്യമാണ്...

      Delete
  4. ഇടക്ക് കുത്തും കോമയും എല്ലാം കൊടുക്കണം , വേണ്ട ഇടങ്ങളിൽ

    ReplyDelete
    Replies
    1. കുത്തുകള്‍ അവിടിവിടൊക്കെ കൊടുത്തിട്ടുണ്ട്... ഈ കോമകള്‍ എവിടാണ് കൊടുക്കേണ്ടത് എന്നതിനെ കുറിച്ച് തിട്ടമില്ല്യ

      Delete
  5. നല്ല രസമുണ്ട്..

    ReplyDelete
  6. പാടാം നമുക്ക് പാടാം...നല്ല താളബോധത്തിലാണ് എഴുതിയതല്ലേ ...ഇഷ്ട്ടായി മനുഷ്യാ.

    ReplyDelete
  7. കഥയായാലും കവിതയായാലും ബോര്‍ അടിക്കാതെ വായിക്കാന്‍ സാധിച്ചു.അത് തന്നെയല്ലേ വിജയം?

    ReplyDelete