റിക്വസ്റ്റ് തന്നത് നീയാണ് പെണ്ണേ
അക്‌സപ്റ്റ് ചെയ്തത് ഞാന്‍ ചെയ്ത തെറ്റ്
ഞാനിട്ട പോസ്റ്റിന് ലൈക്കോട് ലൈക്ക്
ഉള്ളം കൊതിച്ചുപോയ് നിന്റെ കമന്റിനായ്
തന്നില്ല തന്നില്ല നീ കമന്റൊന്നും
ഇന്നലെ രാത്രിയില്‍ നിന്റെ പ്രൊഫൈലില്‍
തപ്പിത്തടഞ്ഞു ഞാന്‍ നോക്കുന്ന നേരം
കണ്ടു ഞാന്‍ പെണ്‍കിളി നെഞ്ചം പൊളിഞ്ഞു പോയ്
കൊണ്ടു പോകുന്നിതാ നിന്‍ കമന്റൊക്കെയും
സുന്ദരന്‍ കോമളന്‍ ശിങ്കാര മോഹനന്‍
വഞ്ചകീ രാക്ഷസീ ദുഷ്ടേ കശ്മലേ
ബ്ലോക്കാക്കിടുന്നു നിന്നെ ഞാനിന്നിതാ
ദൈവമേ സുന്ദരന്‍ ശിങ്കാര മോഹനന്‍
ഫെയ്ക്കായിരിക്കണേ... അവളെ ചതിക്കണേ.....
No comments:
Post a Comment