Sunday, August 10, 2014

നടക്കാതെ പോയ ഒരു ആലിംഗനത്തിന്റെ ഓര്‍മക്ക്



സമര്‍പ്പണം: പ്രിയപ്പെട്ട ആരിഫ്കക്ക്...

നിറപുഞ്ചിരിയുമായ്
സദസ്സിന്‍ നടുവിലൂടെ
അങ്ങ് കടന്നു വരവേ
വെളിച്ചം കയറിയില്ല
എന്‍ തലയില്‍
മാപ്പാക്കുക മഹതേ

പിന്നെയാരോ ഭാഷിണിയിലൂടെ
ആ പേര് മുഴക്കവെ
ആവേശത്തില്‍ വേദയിലേക്ക്
നോക്കി ഞാന്‍ അത്ഭുതം കൂറി
എന്‍ പിന്നിലായ് ഇത്ര നേരം
ഇരുന്നൊരാ പുഞ്ചിരി
ഒരു തുണ്ട് കടലാസിലെ
തന്‍ വരികള്‍ സ്വരത്തിലാറാടിക്കുന്നു

അവിടെ നിന്നിറങ്ങട്ടെ
നല്‍കാം ഒരാലിംഗനമെന്നെന്‍
മനസ്സില്‍ കോറിയിട്ടിരിക്കവേ
പൊടുന്നനെ വേദിയെ ശൂന്യമാക്കി
ആ സുസ്‌മേര കഷണ്ടി
എവിടേക്കോ ഊളിയിട്ടു

നല്‍കാനാകാതെ പോയോരു
കൈ കുലുക്കവും ആലിംഗനവും
ഇനിയെന്നെങ്കിലും നല്‍കാമെന്ന്
ബാക്കിവെച്ച് ഞാനും മടങ്ങി
വരിയും വരയും തീര്‍ക്കുന്നൊരുവനോട്
വാങ്ങിയോരാ അക്കങ്ങള്‍
കുത്തി വിളിച്ചിന്നലെയുടെ
സങ്കടം പങ്കുവെച്ചു

നിറപുഞ്ചിരിയുമായ്
സദസ്സിന്‍ നടുവിലൂടെ
അങ്ങ് കടന്നു വരവേ
വെളിച്ചം കയറിയില്ല
എന്‍ ബുദ്ധിയില്‍
മാപ്പാക്കുക മഹതേ

16 comments:

  1. കേരള സാഹിത്യ അക്കാദമിയടെ പരിപാടിയില്‍ വെച്ച് ഇന്നലെ കണ്ടിട്ടും ഒരു സലാം പോലും പറയാനാകാത്ത സങ്കടത്തെ ഇങ്ങനെ ഇവിടെ കുറുക്കിയെന്ന് മാത്രം...

    ReplyDelete
  2. നന്നായി കുറുക്കി.
    ജ്ഞാനി ഇത് കണ്ടില്ലെന്ന് തോന്നുന്നു!

    ReplyDelete
    Replies
    1. കണ്ടിട്ടുണ്ട് അജിത്തേട്ടാ.... പ്രതികരണം മുഖപുസ്തകത്തില് ഇട്ടിട്ടുമുണ്ട്....

      Delete
  3. ചില നേരങ്ങളില്‍ നമ്മള്‍ അങ്ങനെയാണ്.
    വെളിച്ചം കയറുക പതുക്കെയായിരിക്കും!
    ആശംസകള്‍

    ReplyDelete
  4. തൊട്ടുനോക്കാന്‍ കഴിയാത്തതില്‍ ഇത്ര വിഷമമോ... കാണാനും, കേള്‍ക്കാനും കഴിയാത്തവര്‍ അപ്പോള്‍ എന്തു ചെയ്യണം ?

    ReplyDelete
    Replies
    1. ഇരു വികാരങ്ങളും ഇരു വിഭാഗങ്ങളല്ലേ.. സുധീർജീ

      Delete
  5. വളരെ വളരെ നന്ദി മുബാറക്‌. ആദ്യമായിട്ടാണ് ഞാന്‍ ഒരു കവിതക്ക് വിഷയമാകുന്നത്

    ReplyDelete
    Replies
    1. ഒരു അശ്രദ്ധ.. പിന്നീടുണ്ടായ വിഷമം.... അതാണിത്.... നന്ദി ആരിഫ്കാ... നാഥന്‍റെ അനുഗ്രഹത്താല്‍ ഉടനേ നേരില്‍ കാണാമെന്ന് പ്രതീക്ഷിക്കുന്നു...

      Delete
  6. ഇത്രേം കാലം ദുബായില്‍ ഉണ്ടായിരുന്ന ഈ "സുസ്മേര കഷണ്ടി"
    ഒന്ന് കാണണമെന്ന ആഗ്രഹം അറിയിച്ചിട്ടും എനിക്കും കണി തന്നില്ല.

    ReplyDelete
  7. എത്രയും പെട്ടെന്ന് ആളെ കണ്ടു പിടിച്ചു കെട്ടിപ്പിടിക്കാന്‍ പറ്റട്ടെ എന്നാശംസിക്കുന്നു....
    :)

    ReplyDelete
  8. നടക്കാതെ പോയ ആലിംഗനം..
    മനസ്സിനെ അസ്വസ്ഥതയാക്കുന്നുവോ..

    ReplyDelete
    Replies
    1. സ്വസ്ഥാസ്ഥ്യങ്ങള്‍ക്ക് അര്‍ഥ തലങ്ങള്‍ കണ്ടെത്താന്‍ കഴിഞ്ഞിരുന്നുവെങ്കില്‍.....

      Delete
  9. നല്ല പോസ്റ്റ്...
    ആ മഹാ൯ ഈ പോസ്റ്റ് കാണട്ടെ എന്നു പ്രാ൪ത്ഥിക്കുന്നു...
    keep move... :)

    ReplyDelete