Monday, December 9, 2013

മതമില്ലാത്ത ഫേസ്ബുക്ക് ജീവനുകള്‍

മതമില്ല, ജാതിയില്ല,
എന്നൊക്കെ സ്റ്റാറ്റസ്.

പ്രൊഫൈലിലും
മറ്റു ചിത്രങ്ങളിലുമോ,
നെറ്റിയില്‍ കുറി,
നെറുകയില്‍ സിന്ദൂരം,
തലയില്‍ തൊപ്പി,

കൈയ്യില്‍ കൊന്ത,
രുദ്രാക്ഷ മാല,
തസ്ബീഹ് മാല,
പിന്നെ കാവിമുണ്ടും.

മതമില്ലാത്ത 
ജീവനാണു പോല്‍.
ഹ്രാ ത്ഫൂ.....
ഹ്രാ ഹ്രാ ത്ഫൂ.....

മതബോധം 
മറച്ചു വെക്കുവാനുള്ളതല്ല
മതമില്ലെങ്കില്‍ അങ്ങിനെ
മതമുണ്ടെങ്കില്‍ അങ്ങിനെ

പലവള്ളത്തിലായ്
കാലുകള്‍ വെക്കുകില്‍,
എവിടെയാണ് വീഴുക,
എവിടെയാണ് കീറുക,
എന്നറിയുക ദുഷ്‌കരം,
എന്നോര്‍ക്കുകയെപ്പൊഴും.

12 comments:

  1. വായന അടയാളപ്പെടുത്തുന്നു

    ReplyDelete
  2. Something to be appreciated. I'd rather be considered a believer than parade myself as a pseudo secular.

    ReplyDelete
  3. മതമില്ലാത്തവരെ നിങ്ങൾ അംഗീകരിക്കുമോ?

    ReplyDelete
    Replies
    1. മതമില്ലാത്തവരെ എന്തുകൊണ്ട് അംഗീകരിച്ചു കൂടാ... മതമില്ലാ മതത്തില്‍ വിശ്വസിക്കുന്നവരാണവര്‍.... മതമില്ലാത്തവര്‍ക്ക് അതും ആകാമല്ലോ..... അതില്‍ തെറ്റുകാണുന്നവര്‍ ഏതെങ്കിലും മതത്തിനകത്തെ വര്‍ഗീയ വാദിയാകാന്‍ മാത്രമേ ചാന്‍സുള്ളു....

      Delete
  4. മതമദമാത്സര്യങ്ങള്‍ വളര്‍ക്കില്ലൊരു നാടിനെ!

    ReplyDelete
    Replies
    1. മതം മത്സരിക്കാനുള്ളതല്ലെന്നും മറിച്ച് സ്വന്തം ദിനാനുഷ്ടാനങ്ങള്‍ക്ക് അച്ചടക്കം പകരാനുള്ളതാണെന്നുമുള്ള തിരിച്ചറിവാണ് ആദ്യം ഉണ്ടാകേണ്ടത്.. മതവിശ്വാസം മറച്ച് വെക്കാനുള്ളതല്ല... മതമില്ലെന്ന വിശ്വാസവും അതേപോലെ തന്നെ മറച്ച് പിടിക്കാനുള്ളതല്ല... രണ്ടും വെളിപ്പെടുത്തുക തന്നെ വേണം......

      Delete
  5. മതവും ജാതിയും എത്ര ഇല്ല എന്ന് പറഞ്ഞാലും അത് ഒരാളുടെ ജീവിതത്തിൽ പല രീതിയിൽ പ്രകടമായി കൊണ്ടേയിരിക്കും .. വസ്ത്ര ധാരണവും മേൽപ്പറഞ്ഞ സംഗതികളും അതിന്റെ ഭാഗമാണ് .. മതം മോശമാണ് എന്ന് പറഞ്ഞു നടന്നിരുന്നവർ വരെ ഇന്ന് മത സൗഹാർദ സമ്മേളനത്തിലെ പ്രധാന അധ്യക്ഷൻമാരായി പ്രസംഗിക്കുന്നത് കാണാം. മതം മനുഷ്യനെ മയക്കുന്ന കറുപ്പാണ് എന്ന് വിശ്വസിക്കുന്നതിൽ തെറ്റില്ല. അതൊരു ആദർശത്തിന്റെ ഭാഗമായി കാണാ കുന്നതേയുള്ളൂ .. പ്രശ്നം അതല്ല . അങ്ങിനെയൊക്കെ പറയുകയും പിന്നീട് മതത്തെയും മറ്റു അനുബന്ധ സാധനങ്ങളെയും തങ്ങളുടെ ഉദ്ദിഷ്ട കാര്യങ്ങൾക്കായി പ്രയോഗിക്കുന്നതുമാണ് .. അതൊരു കപട മുഖമാണ് .. ജാതിയില്ല എന്ന് പറയുന്നവർ തന്നെ ജാതി ചോദിക്കുന്നു .. ജാതിപ്പേര് വിളിച്ചാൽ പ്രശ്നം എന്ന് പറയുന്നവർ അതേ ജാതിപ്പേര് അഞ്ചിടങ്ങളിൽ ചെണ്ട കൊട്ടി പറഞ്ഞു കൊണ്ട് ജാതി വിഹിതം വാങ്ങുന്നു .. ഇത് പറയാൻ കുറേയുണ്ട് മുബാറക് .. എന്തായാലും നല്ല പ്രസക്തമായ ചിന്ത .. തുടരുക ..

    ReplyDelete
    Replies
    1. മതത്തെ കറുപ്പാക്കി വാണിജ്യവത്കരണം നടത്തുന്ന ആള്‍ദൈവങ്ങളുടെ (ആള്‍ ദേവങ്ങള്‍ക്ക് പക്ഷെ ജാതി മത ഭേദമില്ലെന്നതാണ് ഹാസ്യാത്മകം) നാട്ടില്‍ പറയാനേറെയുണ്ട്... മതബോധത്തിന് മുകളില്‍ വര്‍ഗബോധത്തിന് മുകളില്‍ മനുഷ്യ ബോധം വളരട്ടെയെന്ന് മാത്രം പ്രത്യാശിക്കാം.

      Delete
  6. മതമില്ലാത്ത കവിത :)

    ReplyDelete
  7. മതം മനുഷ്യന് വേണ്ടിയുള്ളതെന്നും..മതത്തിന് വേണ്ടിയല്ല മനുഷ്യനെന്നും തിരിച്ചറിഞ്ഞാല്‍...ഈ ലോകമെന്നെ നന്നായി...rr

    ReplyDelete