മുഖത്ത് പതിച്ച
മഴത്തുള്ളി
ചെറുതെങ്കിലും
ഉറക്കം മുടക്കാന്‍
കരുത്തുറ്റതായിരുന്നു.
കടംകൊണ്ട പേനയാല്‍
കവിത കുറിക്കവെ
ഞാനറിയാതെ
ആ തറയോട്
ഇടയിലെപ്പൊഴോ
സല്ലപിച്ചു പോയ്.
വിശക്കുന്നു,
കാലിയാം കീശ
എന്നെ നോക്കി
ചിരിക്കുന്നു
നിശ്ചലം.
ദൈവകരം
തിരഞ്ഞു ഞാന്‍
നടക്കവെ,
പിന്നില്‍ നിന്നൊരു
വിളിയെന്‍
കാതിലെത്തി.
മദ്യ മധ്യത്തില്‍
ഒരുപാട് കാലം
ആശയങ്ങള്‍
പങ്കുവെച്ചവന്‍,
സഹപാഠി,
എന്‍ പ്രിയന്‍.
ഒരല്‍പം ഭക്ഷണം
വാങ്ങി നല്‍കൂ.
ഇല്ല പക്ഷെ
മദ്യമെത്രമേല്‍
വാങ്ങി നല്‍കാമെ-
ന്നോതി ചിരിതൂകി
നില്‍ക്കവെ
ഭക്ഷണം നല്‍കുവാന്‍
ഇല്ലാത്ത പണം
മദ്യത്തിനായ്
വേണ്ടെന്നോതി
വിശപ്പടക്കി വീണ്ടും
ഞാന്‍ നടന്നകന്നു.
വിളിച്ചുണര്‍ത്തിയ
മഴത്തുള്ളി
മദ്യത്തുള്ളിയായ്
മാറുന്ന ലോകത്തെ
ജീവിതം മരണസമാനം
എന്നോതി ദൂരേക്ക്
ദൂരേക്ക് നടന്നകന്നു.
സമര്‍പ്പണം: അനുഭവം പങ്കുവെച്ച പ്രിയ സുഹൃത്തിന്
ReplyDeleteമദ്യാസക്തി മൂലം നശിക്കുന്നവര്‍ എത്രപേര്‍ .... :(
ReplyDeleteഅന്തമില്ലാത്തൊരെണ്ണങ്ങള്‍ ദിനേന പെരുകുന്നു
Deleteതടയാനാകാത്ത വിധം
നന്മയ്ക്ക് തോഴരില്ലെന്നാല്‍
ReplyDeleteതിന്മയ്ക്കൊരായിരം ചേര്‍ന്നുനില്‍ക്കും!
തിന്മക്ക് ചേരുന്നോര്‍ പക്ഷെ കണ്ണീരുവീണാല്‍ ഓടിയൊളിക്കും
Deleteമദ്യമഴ ജീവിതം അന്ത്യം നല്ല വരികൾ
ReplyDeleteനന്ദി.....
Deleteഅതെ .. വിശക്കുന്നവന് ഭക്ഷണം വാങ്ങി നല്‍കിയില്ലെങ്കിലും അവനു വേണമെങ്കില്‍ വയര് നിറയെ മദ്യം നല്‍കാന്‍ തയ്യാറുള്ള സമൂഹം. ഇന്നിന്റെ വിപത്ത്. കൊള്ളാം
ReplyDeleteനല്ല കവിത
ReplyDeleteസന്തോഷവും,സമാധാനവും നിറഞ്ഞ ക്രിസ്തുമസ്സും,പുതുവത്സരവും നേരുന്നു.
ശുഭാശംശകൾ...