Tuesday, July 2, 2013

ഹേ ബുദ്ധാ നി ക്ഷമിക്കൂ.....



അന്ന് ബുദ്ധന്‍ ചിരിച്ചപ്പോള്‍
സുഗന്ധ പൗര്‍ണമിയായി ലോകം
പിന്നെ ബുദ്ധന്‍
പൊഖ്‌റാനില്‍ ചിരിച്ചു
ദുര്‍ഗന്ധ പൂരിതമായി ലോകം
ഇനിയൊരു ചിരിക്കായി 
കാത്തിരിക്കുന്നു ബുദ്ധന്‍
കരയുവാനായ് 
കൂടംകുളത്തിന്‍ ജനതയും
ഭരണവര്‍ഗമേ എന്തിന്നു
വിനാശതക്കു നിങ്ങള്‍
മഹാത്മാവിന്‍ പേരുനല്‍കി
ഹേ ബുദ്ധാ നീ ക്ഷമിക്കൂ
നിന്നോടൊപ്പം കണ്ണീരണിയാന്‍
മാത്രമേ ഈ ഞങ്ങള്‍ക്കു കഴിയൂ
ഹേ ബുദ്ധാ നി ക്ഷമിക്കൂ.....

14 comments:

  1. പ്രതിവിധികൾ പറയൂ .......
    പ്രതികരണം തീവ്രം തന്നെയാണ് .

    ReplyDelete
    Replies
    1. കല്‍ക്കരി ശ്രോതസ്സ് ഉള്‍പ്പെടെയുള്ള പ്രകൃതി ദത്തമായ നിരവധി ഉപാധികള്‍ ഉള്ള നമ്മുടെ രാജ്യത്ത് നിന്നും മുഴുവന്‍ ആണവ പദ്ധതികളും തുടച്ചു നീക്കുകയെന്നത് മാത്രമാണ് പ്രതിവിധി.. ആദ്യം ഒരു രാജ്യത്തെ ശത്രുവെന്ന് കരുതുക പിന്നെ അവര്‍ ആണവായുധം നമുക്കെതിരെ പ്രയോഗിച്ചാല്‍ തിരികെ പ്രയോഗിക്കാനായി സംവിധാനങ്ങള്‍ ഉണ്ടാക്കുക. അതിന് സഹായം നല്‍കാനെന്ന വ്യാജേന സ്വന്തം ഉത്പന്നങ്ങള്‍ വിറ്റഴിക്കാനായെത്തുന്ന അമേരിക്കയെയും റഷ്യയെ പച്ച പരവതാനി വിളിച്ച് സ്വീകരിക്കുക..... ഇത്തരം നയതന്ത്ര ബന്ധങ്ങളും അവസാനിപ്പിക്കേണ്ട കാലം കഴിഞ്ഞു.

      Delete
  2. അന്ന് അഫ്ഗാനില്‍ ബുദ്ധന്‍ കരഞ്ഞു...
    തീവ്രവാദം ചിരിച്ചു...

    ഇന്ന് അഫ്ഗാന്‍ കരയുന്നു
    അകലെനിന്നെവിടെയോ ബുദ്ധന്‍റെ
    ദീന രോദനവും....

    ReplyDelete
    Replies
    1. രോദനങ്ങള്‍ അവസാനിക്കുന്ന നല്ല കാലത്തിനായ് നമുക്ക് ഒരുമിച്ച് പ്രാര്‍ഥിക്കാം..... നമ്മുടെ ഇടങ്ങളില്‍ അതിനായി പ്രയത്‌നിക്കുകയും ചെയ്യാം.

      Delete
  3. നമ്മുടെ ഭരണാധികാരികള്‍ നമ്മോട് സ്നേഹമുള്ളവരല്ല.

    ReplyDelete
    Replies
    1. ഈ പോക്കു പോയാല്‍ കൂടംകുളം ആണവ നിലയത്തിന് മഹാത്മാ ഗാന്ധി ന്യൂക്ലിയാര്‍ പ്ലാന്റെന്ന് നാമകരണം ചെയ്യാനും സാധ്യതയുണ്ട്.

      Delete
  4. ഒന്നിനും രക്ഷിക്കാൻ കഴിയാത്ത ഒരു വ്യാകുല കാലം

    ReplyDelete
    Replies
    1. വ്യാകുലതകള്‍ -- മരണത്തോടെ മാത്രം മാറുന്നവ

      Delete
  5. സമാധാനം ഇല്ലാതെയായാല്‍ മാത്രമേ ചില കാര്യങ്ങള്‍ ഇവിടെ വില്‍ക്കാന്‍ പറ്റൂ..

    ReplyDelete
    Replies
    1. വില്‍ക്കാന്‍ ഇനി എന്നില്‍ ഒന്നും ബാക്കിയില്ല..... ആരിലും

      Delete
  6. പുതിയ ബുദ്ധൻ
    ജനിക്കുവാൻ
    ബോധി വൃക്ഷം
    തപസ്സു ചെയ്യുന്ന
    കാലം!

    ReplyDelete
    Replies
    1. ബോധിയുടെ ചുവട്ടിലും ബോംബു വെക്കും കാലം....
      കാലം കലികാലം

      Delete
  7. കാലം കലികാലം

    ReplyDelete
    Replies
    1. കാലത്തോട് മല്ലടിക്കാന്‍ ആവുന്നില്ലെന്ന തോന്നല്‍ അലട്ടുന്നവര്‍ എവിടെയൊക്കെയോ അഭയം പ്രാപിക്കുന്നു

      Delete