സമൂഹം ഒരു കസേരക്ക് ചുറ്റും കറങ്ങുകയും കൈകള്‍ അതിന്റെ രചനാ ദൗത്യം നിര്‍വഹിക്കുകയും ചെയ്യുമ്പോള്‍ മനുഷ്യന്‍ അവന്റെ ലോകത്തെ നിര്‍ണയിക്കുന്നത് ഒരു ചെറുവൃത്തത്തിനകത്തായിത്തീരുന്നു. ഒരര്‍ഥത്തില്‍ ലോകം അവന്റെ ആ വൃത്തത്തിനുള്ളിലേക്കോ അവന്‍ ആ വൃത്തത്തിനുള്ളിലേക്ക് ലോകത്തെയോ ആവാഹിക്കുകയാണ്. ഈ ആവാഹന യാത്രകളില്‍ മനസ്സും ചിന്തകളും സഞ്ചരിക്കുയും അവന്റെ സന്തോഷവും സങ്കടവും അതിന് ചുറ്റുമാകുകയും ചെയ്യുമ്പോള്‍ യഥാര്‍ഥത്തില്‍ സമീപസ്ഥമായ ഒരു ലോകത്തെ തമസ്‌കരിക്കുയോ മറന്നു പോകുകയോ ചെയ്യുകയാണ്.
തലക്കു മീതേ ശൂന്യാകാശം
താഴേ മരുഭൂമീ
തപസ്സു ചെയ്യും വേഴാമ്പല്‍ ഞാന്‍
ദാഹ ജലം തരുമോ....
മീഡിയകള്‍ നിങ്ങള്‍ ഇന്നത് കഴിച്ചാല്‍ മതിയെന്ന് പറഞ്ഞു നമ്മള്‍ക്ക് തന്നിരുന്ന വിഭവങ്ങള്‍ സ്നേഹപൂര്‍വ്വം തിരസ്കരിച്ചു 'ഈ' ലോകത്ത് വരുമ്പോള്‍ ഒരു പ്രതീക്ഷയും ഉണ്ടായിരുന്നില്ല...ഒന്നിനെകുറിച്ചും !
ReplyDeleteപക്ഷെ പടര്‍ന്ന് പന്തലിച്ചു നില്‍ക്കുന്ന ഇന്നെത്തെ 'ഈ' സൌഹ്രുദവും വായനയും ഒരു പ്രത്യേക അനുഭൂതിയാണ് നല്‍കുന്നത്...അത് കൂടുതല്‍ സഹജീവികളെ കുറിച്ച് അറിയാന്‍ പ്രേരണയും ആകുന്നു...അതാണ് സത്യം !!
ആശംസകളോടെ
അസ്രുസ്
?
ReplyDelete