ഹൃദയത്തിന്റെ നിശ്ശബ്ദതയിൽ,
മൃദുവായ് മൊഴികൾ കിടക്കുന്നു,
നൃത്തം ചവിട്ടിയ സന്തോഷം,
നിശ്ശബ്ദമായ് കരയുന്നു.
സൗഖ്യദായക സ്പർശങ്ങള്‍,
പ്രത്യാശയുടെ പുതുതാരമായ് ഉദിച്ചിരുന്നു,
സന്തോഷം മാഞ്ഞുപോകുമോയെന്ന ഭയം,
ഹൃദയത്തിൽ നിഴലുകൾ വീഴ്ത്തുന്നു.
രക്തസമ്മർദ്ദം കടലായലയടിക്കുന്നു,
ഞരമ്പുകളിൽ ഒരു കൊടുങ്കാറ്റ്,
മരുന്നുകളുടെ പ്രേതബാധിത ചിന്തകൾ,
അന്ത്യമില്ലാത്ത ഒരു ചങ്ങല.
മായാ ലോകത്തെ സൗഹൃദ സാന്നിധ്യങ്ങള്‍,
ഒന്നുമല്ലാതെയായ് മാറുന്നു,
വിശാലമായൊരീ സാമൂഹിക ക്രമത്തിൽ,
ഒറ്റയ്ക്കു തന്നെയീ പോരാട്ടം.
ഈദിന്റെ ചന്ദ്രന്‍ ഉദിച്ചിരിക്കുന്നു,
സമാധാനത്തിന്റെ ഉത്സവം,
കലഹം ഉരുണ്ടു കൂടുന്ന ആത്മാവ്,
മധുരമായൊരു തലാടല്‍ തേടുന്നു.
അള്ളാഹുവിലേക്ക് ഞാൻ മടങ്ങുന്നു,
ദൈവികാലിംഗനത്തിൽ ആശ്വാസം തേടുന്നു,
ഈ നീതി ശൂന്യമായ ലോകത്ത്,
സമാധാനം നിറയ്ക്കാൻ പ്രാർത്ഥിക്കുന്നു.
മുബാറക് റാവുത്തർ 😊
No comments:
Post a Comment