സമൂഹം ഒരു കസേരക്ക് ചുറ്റും കറങ്ങുകയും കൈകള്‍ അതിന്റെ രചനാ ദൗത്യം നിര്‍വഹിക്കുകയും ചെയ്യുമ്പോള്‍ മനുഷ്യന്‍ അവന്റെ ലോകത്തെ നിര്‍ണയിക്കുന്നത് ഒരു ചെറുവൃത്തത്തിനകത്തായിത്തീരുന്നു. ഒരര്‍ഥത്തില്‍ ലോകം അവന്റെ ആ വൃത്തത്തിനുള്ളിലേക്കോ അവന്‍ ആ വൃത്തത്തിനുള്ളിലേക്ക് ലോകത്തെയോ ആവാഹിക്കുകയാണ്. ഈ ആവാഹന യാത്രകളില്‍ മനസ്സും ചിന്തകളും സഞ്ചരിക്കുയും അവന്റെ സന്തോഷവും സങ്കടവും അതിന് ചുറ്റുമാകുകയും ചെയ്യുമ്പോള്‍ യഥാര്‍ഥത്തില്‍ സമീപസ്ഥമായ ഒരു ലോകത്തെ തമസ്‌കരിക്കുയോ മറന്നു പോകുകയോ ചെയ്യുകയാണ്.
തലക്കു മീതേ ശൂന്യാകാശം
താഴേ മരുഭൂമീ
തപസ്സു ചെയ്യും വേഴാമ്പല്‍ ഞാന്‍
ദാഹ ജലം തരുമോ....