Saturday, October 26, 2013

കാമ വേഗാവേശം

(from google)


പുറം മോടിയുടെ
വീടകങ്ങളില്‍
കാമവാസനകള്‍
നിറഞ്ഞാടുന്നു

മാതൃത്വം മകനെ
മറന്നു പോകുന്നു
പിതൃത്വം പുത്രിയെയും
സാഹോദര്യം
കാമ വേഗാവേശങ്ങള്‍
പങ്കുവെക്കുന്നു

വിദ്യാമുറികളില്‍
ശൂന്യതയിലെവിടെയോ
സംസ്‌കാരം
പോയ് ഒളിച്ചിരിക്കുന്നു

അധ്യപാകന്‍ തന്‍
വിവേകം
വിറപൂണ്ടു
മരിച്ചിരിക്കുന്നു

ഹൃദയമുള്ളവരേ
വരൂ
നമുക്കിനി
വനവാസത്തിനു പോകാം

ഇല്ലിനി
അതിനും തരമില്ല
ഹാ കഷ്ടം
വനങ്ങളത്രയും
പണ്ടേയവര്‍
വെട്ടിനശിപ്പിച്ചു
കഴിഞ്ഞിരിക്കുന്നു.....

നമുക്കിനി പ്രാര്‍ത്ഥിക്കാം
മൗനമായ് മാത്രം
മൗനമായ് മാത്രം

വീടകങ്ങള്‍
വിശുദ്ധമാകട്ടെ
വിദ്യാലയങ്ങളില്‍
സംസ്‌കാരം നിറയട്ടെ......

14 comments:

  1. നെഞ്ചകങ്ങള്‍ വിശുദ്ധമാകട്ടെ

    ReplyDelete
    Replies
    1. മനസ്സു നന്നാവട്ടെ
      മതമേതെങ്കിലുമാകട്ടെ
      മാനവ ഹൃത്തിന്‍
      ചില്ലയിലെല്ലാം
      നാമ്പുകള്‍ വിടരട്ടെ

      Delete
  2. വീടകങ്ങൾ
    വിശുദ്ധമാകട്ടെ
    വിദ്യാലയങ്ങളിൽ
    സംസക്കാരം നിറയട്ടെ.


    നല്ല കവിത


    ശുഭാശംസകൾ....

    ReplyDelete
  3. നമ്മുക്കിനി പ്രതികരിക്കാം...സാമൂഹികപ്രതിബദ്ധതയുള്ള രചനകള്‍ ഉണ്ടാവട്ടെ.

    ReplyDelete
  4. കര്‍മ മാകട്ടെ നമ്മുടെ പ്രാര്‍ത്ഥന, കണ്ണടച്ച് ഇരുട്ടാക്കാതിരിക്കാന്‍ സര്‍വേശ്വരന്‍ നമുക്ക് ശക്തി തരട്ടെ! വനങ്ങള്‍ നശിച്ചതും നന്ന്, കുറച്ചു നന്മ നാട്ടില്‍ തന്നെ നിലനില്‍ക്കട്ടെ. കാലികപ്രസക്തം, ആശംസകള്‍ !

    ReplyDelete
    Replies
    1. സക്കറിയ പറഞ്ഞത് പോലെ വരികളിലെ ആവേശം കൈകളിലേക്ക് മലയാളിക്ക് ആവാഹിക്കാന്‍ കഴിഞ്ഞിരുന്നുവെങ്കില്‍

      Delete
  5. നല്ല വരികള്‍... മാറുന്ന കാലത്തിന്റെ ചിത്രം ലളിതമായി വരച്ചിട്ടിരിക്കുന്നു... നന്മയിലേക്ക് തിരിച്ചു നടക്കാന്‍ നമുക്കാവുമെന്നു പ്രത്യാശിക്കാം...

    ReplyDelete
    Replies
    1. പ്രത്യാശകള്‍ക്ക് നീളം വെക്കട്ടെ, നന്ദി

      Delete
  6. ലോകം പുരോഗമിക്കുമ്പോള്‍ ,മനുഷ്യനും അവന്റെ മനസ്സാക്ഷിയും അധപതിച്ചു കൊണ്ടേയിരിക്കുന്നു .

    ReplyDelete