Monday, February 11, 2013

വീട്ടിലേക്കുള്ള വഴി തേടി വിനയചന്ദ്രന്‍ യാത്രയായി





എപ്പോള്‍ സാര്‍ എന്ന് വിളിച്ചാലും ചിരിച്ചു കൊണ്ട് വിശേഷങ്ങളന്വേഷിക്കുന്ന കവി ഡി വിനയചന്ദ്രന്‍ വീട്ടിലേക്കുള്ള വഴി തേടിപ്പോയിയെന്ന് ഇനിയും വിശ്വസിക്കാന്‍ വയ്യ. കഴിഞ്ഞ ഞായറാഴ്ച രാവിലെ പത്ത് മണിക്ക് തിരുവനന്തപുരത്തെ പുളിമൂടുള്ള ജി പി ഓ യുടെ മുന്നില്‍ വെച്ച് കണ്ടപ്പോള്‍ അവശനായിട്ടനുഭവപ്പെട്ടു. സാര്‍ എന്ന വിളിക്ക് ഒരു പുഞ്ചിരി മാത്രം നല്‍കി മുന്നോട്ട് നടന്ന് നീങ്ങിയപ്പോഴേ മനസ്സില്‍ ചില ചോദ്യങ്ങളുദിച്ചിരുന്നു. പിറ്റേന്ന് രാത്രി ന്യൂസ് ബ്യൂറോയിലെ ശ്രീജിത്തേട്ടനാണ് വിനയചന്ദ്രന്‍ സാറിനെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന് പറഞ്ഞത്. ഇത്ര പെട്ടെന്ന് തിരുവനന്തപുരത്ത് നിന്നും അമ്മാനപ്പാട്ട് പാടി വിനയചന്ദ്രന്‍ എന്ന കവി മടങ്ങിപ്പോകുമെന്ന് വിചാരിച്ചതേയില്ല. മണ്ണും മരവും വായുവും സംരക്ഷിക്കാനായി സെക്രട്ടറിയേറ്റിന് മുന്നില്‍ സാധാരണയായി നടക്കാറുള്ള സമരങ്ങളില്‍ ഇനി വിനയചന്ദ്രന്‍ സാറിന്റെ അമ്മാനപ്പാട്ടുകളും പഴമയുടെ നിറം തുളുമ്പുന്ന കവിതകളും ഉണ്ടാവില്ല എന്ന ഒറ്റ വിഷമം മാത്രം. കവി എ അയ്യപ്പന് ശേഷം മനസ്സിന്റെ കോണില്‍ സ്ഥാനം നല്‍കിയ കവി ഡി വിനയചന്ദ്രന്‍ എന്ന അര്‍ദ്ധ അരാജകവാദി മലയാളത്തിന്റെ മണ്ണിനേയും വായുവിനേയും മരങ്ങളേയും അനാഥമാക്കി മടങ്ങുന്നു...............ഒരിറ്റു കണ്ണുനീര്‍


2 comments:

  1. കവിത എഴുതിത്തുടങ്ങിയ കോളേജു കാലത്ത് ഒരു സാഹിത്യ സായാഹ്നത്തില്‍ കവിയുടെ തലക്കനമില്ലാതെ ഞാനെഴുതിയ കവിതയിലെ തെറ്റുകള്‍ പറഞ്ഞ് തരുകയും ഒരു കവിത എന്തായിരിക്കണമെന്നു പറഞ്ഞു തരുകയും ചെയ്ത വിനയചന്ദ്രന്‍ സാര്‍......ഇന്നും ഓര്‍മകളില്‍ തിളങ്ങുന്നു.

    ReplyDelete
  2. കവിയ്ക്ക് ആദരാഞ്ജലികള്‍

    ReplyDelete