Tuesday, February 26, 2013

തിരിച്ചറിവിന്‍ പ്രണയലോകമേ നിനക്കൊരായിരം നന്ദി

(ചിത്രം: ഗൂഗിളന്‍ നല്‍കിയത്‌)



നിശബ്ദമാം പ്രണയം 
നിഗൂഡമാം പ്രണയം
കവിതയാണെന്‍
പ്രണയമെന്നവള്‍
വേദനയാണെന്‍
പ്രണയമെന്നവന്‍
തിരിച്ചറിവിന്‍ 
ലോകം എന്നോടോതി
പ്രണയത്തിന്‍ വേദനകള്‍
കവിതകള്‍ വിടര്‍ത്തുമെന്ന്
എന്‍ ഹൃദയമേ
നിന്‍ പ്രണയം
സൂക്ഷിക്കുക 
രഹസ്യമായ്
സ്ഫടിക പാത്രത്തിന്‍
ഉള്ളിന്റെയുള്ളില്‍ 
ഒളിപ്പിച്ചേക്കുക
പ്രണയമാം രഹസ്യം
വിളിച്ചോതുന്നവന്‍ 
ലോകത്തിനെന്നും
വിഡ്ഡി മാത്രം
പ്രണയത്തിനേറ്റം നല്ലതെന്നും
നിഗൂഡതയല്ലെങ്കില്‍
നിശ്ശബ്ദത
തിരിച്ചറിവിന്‍ ലോകമേ 
നിനക്കൊരായിരം നന്ദി.

5 comments:

  1. വെറുതേ ഒരെണ്ണം എഴുതിയതാണ്..... എനിക്ക് പ്രണയത്തെ പറ്റി ഒരു പിണ്ണാക്കും അറിയില്ല.... പ്രണയന്‍മാരും പ്രണയിനികളും ക്ഷമിക്കുക.

    ReplyDelete
  2. വെറുതെയാണോ?
    വായിച്ചാല്‍ പറയില്ല കേട്ടോ

    ReplyDelete
  3. പ്രണയത്തെക്കുറിച്ച് എനിക്കുമൊന്നുമറിയില്ല..നഹി മാലൂം

    ReplyDelete
  4. വെറുതെ എഴുതിയതാണ് എന്ന് വെറുതെ പറഞ്ഞതല്ലേ??

    ReplyDelete
    Replies
    1. വെറുതെയല്ല കാര്യമായിട്ട് തന്നാ,,,,, ഞാനും പ്രണയവും തമ്മില്‍ ഒരു ബന്ധവുമില്ല........(സ്ത്രീ - പുരുഷ കേന്ദ്രീകൃത പ്രണയവുമായിട്ടാണ് ബന്ധമില്ലാത്തത്.. മറ്റ് പലതിനെയും പല സന്ദര്‍ഭങ്ങളില്‍ പ്രണയിച്ചിട്ടുണ്ട്.)

      Delete