സുന്ദരനാം ചന്ദ്രനെന്നും
പുലരിയിലെ സൂര്യനെന്നും
പറയുമ്പോല്‍ എഴുത്തെന്തെളുപ്പം
ആകാശം വരണ്ടിരിക്കുന്നു
ഒഴിഞ്ഞ വെള്ളക്കുപ്പി പോലെ
വഴിയിരികില്‍ നിന്നു ഞാന്‍
തൊണ്ട വറ്റിയാശ്വാസം പുല്‍കി
വീട്ടുവാതിലിന്നു മുമ്പില്‍
അഭിവാദ്യമെഴുതി വെച്ചിരുന്നു
മുള്ളേറി ഹൃദയം വിറങ്ങലിക്കുന്നു
ഇല്ലിനി കരയില്ല എന്നുറച്ചിരിക്കുന്നു
എഴുതാനെന്തെളുപ്പത്തിനെളുപ്പം
കൊട്ടാരമെന്നു പറയുമ്പോലെളുപ്പം
കടല്‍പ്പാലമെന്നു പറയുമ്പോലെളുപ്പം
വെളിച്ചമെത്താത്ത കടലാസു ബാക്കി
പൂമ്പാറ്റകള്‍ കരിയുന്ന മണമെത്തുന്നു
മുടിചീകുമാ ലാഘവത്തിലെഴുതാം
നഖം മുറിയുമാ വേദനയിലുമെഴുതാം
കടലാസുകള്‍ പാറുന്നു സ്വതന്ത്രം
.............
ReplyDeleteരണ്ടിടത്ത് അക്ഷരപ്പിശക് കാണുന്നു തിരുത്തുക.
ReplyDeleteഎഴുത്തിന്ന് വളരെ സുഗമമായിരിക്കുന്നു. വായനയാണ് കഠിനകഠോരം. വായനക്കാരന്റെ ദുർവിധി.
എവിടെയൊക്കെ?
Deleteനല്ലത്.
ReplyDeleteനന്ദി
Deleteഎഴുത്തിന്‍റെ ലാഘവത്തിലും ഗുരുത്വം വേണം.
ReplyDeleteനല്ല വരികള്‍
ആശംസകള്‍
will do sir,
Deletethank and regards
നന്നായിരിക്കുന്നു സുഹൃത്തെ .....ഇനിയും എഴുതുക ...ആശംസകള്‍
ReplyDeleteനന്ദി
Delete