യുദ്ധഭൂവില്‍ ഒറ്റക്കായിരുന്നു ഞാൻ
സഹായ മാര്‍ഗങ്ങളേതുമില്ലാതെ
വെറുപ്പും ശത്രുതയും കാരണം
കാരുണ്യമെങ്ങോ പോയ് മറഞ്ഞു
പരസ്പരം പട വെട്ടി കൊല്ലുന്നു
എന്തിനെന്നേതിനെന്നറിയാതെ.
സ്വയം രക്ഷപ്പെടുവതെങ്ങിനെ
നിരായുധമാം എന്‍ കരങ്ങള്‍ ചോദിപ്പൂ
അപ്പുറം കടപ്പതെങ്ങിനെ
കൊലക്ക് വഴങ്ങാതെയെന്ന ശങ്ക ബാക്കി
ചുറ്റും കത്തിയും വാളുമല്ലോ
എന്നാലാവതു രക്ഷാശ്രമത്തിലാണു ഞാന്‍
എന്‍ കഴിവിവിടെ തുച്ഛം
അല്ലാവിന്‍ സഹായമേ മെച്ചം.
എന്താണീ യുദ്ധത്തിനര്‍ത്ഥം
ചിന്ത നിര്‍ത്താനാകാത്ത പാച്ചില്‍
ഞെട്ടി ഉണര്‍ന്നു ഞാനെന്‍
തിരിച്ചറിവിന്‍ മുറ്റത്ത്
എന്‍ ശരീരമാണെന്‍ ശത്രു
അതിനോടാണിനി എന്‍ യുദ്ധം
തിരിച്ചറിവിന്‍ സ്വപ്നാടനം
ഏകനാം നാഥന്ന് സര്‍വ സ്തുതികളും.