(from google)
പുറം മോടിയുടെ
വീടകങ്ങളില്‍
കാമവാസനകള്‍
നിറഞ്ഞാടുന്നു
മാതൃത്വം മകനെ
മറന്നു പോകുന്നു
പിതൃത്വം പുത്രിയെയും
സാഹോദര്യം
കാമ വേഗാവേശങ്ങള്‍
പങ്കുവെക്കുന്നു
വിദ്യാമുറികളില്‍
ശൂന്യതയിലെവിടെയോ
സംസ്‌കാരം
പോയ് ഒളിച്ചിരിക്കുന്നു
അധ്യപാകന്‍ തന്‍
വിവേകം
വിറപൂണ്ടു
മരിച്ചിരിക്കുന്നു
ഹൃദയമുള്ളവരേ
വരൂ
നമുക്കിനി
വനവാസത്തിനു പോകാം
ഇല്ലിനി
അതിനും തരമില്ല
ഹാ കഷ്ടം
വനങ്ങളത്രയും
പണ്ടേയവര്‍
വെട്ടിനശിപ്പിച്ചു
കഴിഞ്ഞിരിക്കുന്നു.....
നമുക്കിനി പ്രാര്‍ത്ഥിക്കാം
മൗനമായ് മാത്രം
മൗനമായ് മാത്രം
വീടകങ്ങള്‍
വിശുദ്ധമാകട്ടെ
വിദ്യാലയങ്ങളില്‍
സംസ്‌കാരം നിറയട്ടെ......