പ്രിയപ്പെട്ട അലോപ്പതി ഡോക്ടര്‍മാരോട്..............
ഹിജാമ എന്ന അറബി പേരാണ് ഇസ്ലാമിലേക്ക് ചേര്‍ത്ത് വെക്കാന്‍ നിങ്ങളെ പ്രേരിപ്പിക്കുന്നതെന്നറിയാം. ആ പേര് കപ്പിംഗ് തെറാപ്പിയെന്നാക്കിയാല്‍ പ്രശ്‌നം തീരുന്നതേയുള്ളു. അതായത് ഈ ചികിത്സ ഒരു മതപരമായ ആചാരമോ ചടങ്ങോ അല്ല എന്ന് തന്നെയാണ് അര്‍ത്ഥം. ഇനി മുസ്ലിംകള്‍ ഇത് ചെയ്യുന്നത് പ്രവാചകന്‍ മുഹമ്മദ് അക്കാലത്തെ ഒരു ചികിത്സാ രീതിയുടെ അവലംബം എന്ന നിലയില്‍ ചെയ്തതിനാലാണ്. പ്രവാചകനെ അനുകരിക്കലും അനുസരിക്കലും മതകീയമാകുമെന്നതിനാല്‍ മാത്രം. ഇത് രണ്ടും രണ്ടായി ആണ് കാണെണ്ടത്. ചികിത്സ വേറെ മതകീയത വേറെ.
പിന്നെ ഇതിനെ അലോപ്പതിക്കാര്‍ ഇപ്പോഴെതിര്‍ക്കാനുള്ള കാരണം കൂടി പറയാം. മൈക്കല്‍ ഫെല്‍പ്‌സ്, ക്രിക്കറ്റര്‍ ഹാഷിം അംല, ഫുട്‌ബോളര്‍ ദിദിയര്‍ ദ്രോഗ്ബ, ക്രിസ്റ്റിയാനോ റൊണാള്‍ഡോ തുടങ്ങി ലോക പ്രശസ്തരായ നിരവധി കായിക താരങ്ങള്‍ ചെയ്തതും അവസാനമായി പി സി ജോര്‍ജ് എം എല്‍ എ ദുബായിലെ ഒരു ക്ലിനിക്കില്‍ ഇത് ചെയ്യുന്നതിന്റെ വീഡിയോ പുറത്ത് വന്നതോടും കൂടി ഈ ചികിത്സാ രീതിക്ക് വല്ലാത പ്രചാരം ലഭിക്കുകയും കൂടുതല്‍ ആളുകള്‍ ഹിജാമ ക്ലിനിക്കുകള്‍ അന്വേഷിച്ച് തുടങ്ങുകയും കേരളത്തിന്റെ അങ്ങോളമിങ്ങോളം ഹിജാമ ക്യാമ്പുകള്‍ അരങ്ങേറുകയും ചെയ്തതോടെയാണ് അലോപ്പതിക്കാര്‍ക്ക് ഹാലിളകിയത്.
പോസ്റ്റില്‍ ആരോപിക്കുന്നത് പോലെ ചികിത്സാ രീതികളെ കുറിച്ചും മനുഷ്യ ശരീരത്തെ കുറിച്ചും കൃത്യമായ ധാരണയില്ലാത്ത പലരും ഇത് ഇപ്പോള്‍ ചെയ്യുന്നുണ്ട് എന്ന് സമ്മതിക്കുന്നു. പക്ഷേ അതിലുപരി ഒട്ടനവധി അലോപ്പതി ഡോക്ടര്‍മാര്‍ തന്നെ ഇത് ചെയ്യുന്നുണ്ട്. മാത്രമവുമല്ല ഇന്ത്യയില്‍ ഈ ഒരു ചികിത്സാ രീതി വികസിച്ചത് യുനാനി, ആയുര്‍വേദ വൈദ്യശാഖക്കൊപ്പമാണ്. ആയര്‍വേദത്തിലെ അട്ടകടിപ്പിക്കലിനെ നിങ്ങള്‍ എങ്ങനെ ശാസ്ത്രീയമായി വിശദീകരിക്കും. അതിന് സമമാണ് യഥാര്‍ത്ഥത്തില്‍ കപ്പിംഗ് തെറാപ്പിയും.
നിങ്ങളുടെ പോസ്റ്റിനോടുള്ള എന്റെ വിയോജിപ്പുകള്‍ ഇങ്ങനെയാണ്. അതായത്. അലോപ്പതി മാത്രമാണ് ശരി എന്നും മറ്റുള്ള ശാസ്ത്ര ശാഖകള്‍ക്കെല്ലാം പ്രശ്‌നമുള്ളതാണെന്നുമുള്ള മിഥ്യാ ധാരണ. അതിനെ ചുറ്റിപ്പറ്റിയുള്ള കളിയാക്കലുകള്‍. മറ്റൊരു ചികിത്സാ ശാഖയെ അടച്ചാക്ഷേപിക്കല്‍. ഇതൊക്കെ ചേര്‍ന്നതാണ് നിങ്ങളുടെ പോസ്റ്റ്. മാത്രവുമല്ല വൈരുദ്ധ്യങ്ങളുമുണ്ട്. വേരിക്കോസ് വെയിനിനെ പറ്റി നിങ്ങള്‍ പറയുന്നിടത്ത് രക്തക്കുഴലില്‍ തടസ്സമുണ്ടാകുമെന്ന് പറഞ്ഞു പോകുന്നു. നിങ്ങളുടെ പോസ്റ്റില്‍ ഹിജാമക്കാര്‍ പറയുന്നതിനെ സാധൂകരിക്കാന്‍ അറിയാതെ നിങ്ങള്‍ എഴുതിപ്പോയത്. അത്തരം ബ്ലോക്കുകള്‍ക്ക് നിങ്ങള്‍ നല്‍കുന്നത് ഉള്ളില്‍ കഴിക്കാനുള്ള മരുന്നുകള്‍. അത് ശരീരത്തില്‍ ആ ബ്ലോക്കുള്ളിടത്ത് മാത്രമേ പ്രവൃത്തിക്കൂ എന്ന് ഏതെങ്കിലുമൊരു അലോപ്പതിക്കാരന് ഉറപ്പ് തരാന്‍ കഴിയുമോ? മറിച്ച് യുനാനി ആയുര്‍വേദ സിദ്ധ ചികിത്സകള്‍ ആ പോയന്റിലാണ് ചികിത്സ നല്‍കുന്നത്. ഹിജാമ പോലുള്ള ചികിത്സാ രീതികളിലൂടെ.
ഹിജാമ രക്തക്കുഴലുകളില്‍ ഇത്തരത്തില്‍ വലിയ തോതില്‍ അടിഞ്ഞു കൂടുന്നിടത്ത് മാത്രമല്ല. ചെറിയ നിലയില്‍ അതായത് മൈക്രോ ലെവലില്‍ അടിഞ്ഞു കൂടുന്ന unwanted body elements നെ കളയാനുള്ളതാണ്. അതിന് അവര്‍ പുരാതന ചികിത്സാ മര്‍ഗമായ കപ്പിംഗ് തെറാപ്പിയുടെ ആധുനികമായ മാര്‍ഗങ്ങള്‍ അവലംബിക്കുന്നു. അതിനെ നിങ്ങള്‍ അണുബാധ ചികിത്സാ പിഴവ് എന്നിങ്ങനെ ആക്ഷേപിക്കും മുമ്പ് അതൊന്ന് പഠിക്കാന്‍ തുനിയണമായിരുന്നു. എന്നിട്ട് വേണമായിരുന്നു ഈ പോസ്റ്റിടേണ്ടത്...
രക്തം നല്‍കേണ്ടവര്‍ ബ്ലഡ് ഡൊണേഷന്‍ നടത്തട്ടേ എന്നാണ് നിങ്ങളുടെ അവസാന വാദം. ആ ഒറ്റ വാദത്തില്‍ തന്നെ നിങ്ങളുടെ പോസ്റ്റ് കംപ്ലീറ്റ് പൊളിഞ്ഞു. അല്ല നിങ്ങള്‍ പൊളിച്ചു... (നിങ്ങള്‍ക്കത് മനസ്സിലാകുമോ എന്തോ)......ബ്ലഡ് ഡൊണേഷൻ, രക്തം ശുദ്ധീകരിക്കുമെങ്കിൽ അതേ ലോജിക്ക് പോരെ അലോപ്പതി വിശ്വാസികളെ ഹിജാമക്കും..?
ഹിജാമ കൊണ്ട് കിട്ടിയ സാറ്റിസ്ഫാക്ഷനൊന്നും രക്തദാനം കൊണ്ട് ശരീരത്തിന് കിട്ടിയിട്ടില്ല......അനുഭവ ജ്ഞാനത്തേക്കാളും വലിയ ശരിയാണോ 'ഇൻഫോ ക്ലിനിക്കൻ സയൻസ്'.?
ഇവിടെ നല്‍കിയിരിക്കുന്ന ലിങ്കുകളില്‍ പോയാല്‍ ഹിജാമ എന്താണെന്നും അതിന്റെ ചരിത്രവും വര്‍ത്തമാനവും എന്തൊക്കെയാണെന്നും ഒരു ഏകദേശ ധാരണ ലഭിക്കും. കൂടുതല്‍ പഠിക്കാന്‍ താത്പര്യമുള്ളവര്‍ക്ക് ഉപകാരപ്രദമാണ് ഈ ലിങ്കുകള്‍