ബ്രിട്ടനില്‍ നിന്ന് ഒരുത്തന്‍ നാട് കാണാന്‍ വന്നുവെന്ന് വെച്ച് എന്തിനാണ് നമ്മുടെ റോഡുകളും മറ്റും ബ്ലോക്ക് ചെയ്യുന്നത്. ഇത് നമ്മുടെ വ്യവസ്ഥിതിയുടെ പ്രശ്‌നമാണ്.. കാരണം നമ്മുടെ പോലീസുകാര്‍ക്ക് ആകെ അറിയാവുന്നത് കുറ്റകൃത്യം നടന്നതിന്ന് ശേഷം സ്‌പോട്ടിലെത്തി വ്യാജ തെളിവുകളും വ്യാജ പ്രതികളേയും നിര്‍മിച്ച് കേസൊതുക്കുക എന്നത് മാത്രമാണ്.. അല്ലെങ്കില്‍ ഗുജറാത്തില്‍ കാണിക്കുന്നത് പോലെ വ്യാജ ഏറ്റുമുട്ടലുകള്‍ നടത്താന്‍ മാത്രമാണ്.. കുറ്റകൃത്യം നടക്കാന്‍ പോകുന്നുവെന്ന സന്ദേശം (ഇന്റലിജന്‍സ് റിപ്പോട്ട്) പോലൂം ആരും വിശ്വാസത്തിലെടുക്കാറില്ലെന്ന് ഈയടുത്ത് പോലീസിലെ ഒരു ഉന്നതന്‍ വെളിപ്പെടുത്തയിപ്പോഴാണ് മനസ്സിലാക്കാന്‍ സാധിച്ചത്. നമ്മുടെ റോഡുകളും പരിസരങ്ങളിലും ആധുനികത കുത്തിനിറക്കാനുള്ള ശ്രമം നടപ്പിലാകാന്‍ പോകുന്നില്ല. കാരണം സിംഹവാലന്‍ കുരങ്ങുകളാണെങ്കിലും പരിസ്ഥിതിവാദികളാണ് എന്ന് പറഞ്ഞ് നടക്കുന്ന സവര്‍ണ ലോബി അത്രക്ക് ശക്തമാണ്. ... പിന്നെ വേണ്ടത് കാലോചിതമായി പോലീസിനെ പരിഷ്‌കരിക്കുക എന്നുള്ളതാണ്.. (ഗള്‍ഫ് രാജ്യങ്ങളിലൊക്കെയും, സിംഗപ്പൂര്‍ പോലുള്ള രാജ്യങ്ങളിലെ പോലെയും പോലീസിന്റെ ഒരു വടിയും തൊപ്പിയും മാത്രം ഒരിടത്ത് കണ്ടാല്‍ പിന്നെ ആ പ്രദേശത്ത് പിന്നെ ഒരുതരത്തിലുള്ള കുറ്റകൃത്യവും നടക്കാത്ത അവസ്ഥ)... കാലോചിതമായി പോലീസിനെ പരിഷ്‌കരിക്കുകയാണെങ്കില്‍ ഈ ബ്രിട്ടനീന്ന് നാട് കാണാനൊക്കെ വരുന്നവമ്മാര്‍ക്ക് വേണ്ടി നാടും നഗരവുമൊന്നും ബ്ലോക്ക് ചെയ്യേണ്ട അവസ്ഥയുണ്ടാവില്ലല്ലോ...നാം അടിമകളല്ല.. ഈ നാടിന്റെ ഉടമകളാണ്...
വാല്‍ക്കഷ്ണം... മനോരമയും മാതൃഭൂമിയും വായിച്ചാല്‍ തോന്നുക ഈ ബ്രിട്ടനീന്ന് വന്നവനാണ് ഇപ്പോഴും നാട് ഭരിക്കുന്നതെന്നാണ്. അതിന്റെയൊക്കെ എഡിറ്റോറിയലില്‍ ഇരിക്കുന്നവന്റെ മനോഭാവം ബഹു കേമം തന്നെ....നാം അടിമകളല്ല.. ഈ നാടിന്റെ ഉടമകളാണ് എന്ന തിരിച്ചറിവ് ഇവനൊക്കെ ഇന്ി എന്നാണാവോ ഉണ്ടാവുക......